പേ​സി​െൻറ ഭാ​വി ഭൂ​പ​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ​ഡേ​വി​സ്​ ക​പ്പി​ൽ ലി​യാ​ണ്ട​ർ  പേ​സി​െൻറ ഭാ​വി പ​ഴ​യ കൂ​ട്ടാ​ളി​യാ​യ മ​ഹേ​ഷ്​  ഭൂ​പ​തി തീ​രു​മാ​നി​ക്കും. ഏ​പ്രി​ലി​ൽ ന​ട​ക്കു​ന്ന  ഏ​ഷ്യ ഒാ​ഷ്യാ​നി​യ ഗ്രൂ​പ്​ ഒ​ന്ന്​ ര​ണ്ടാം  റൗ​ണ്ടി​ൽ ഉ​സ്​​ബെ​കി​സ്​​താ​നെ​തി​രാ​യ  മ​ത്സ​ര​ത്തി​നു​ള്ള ആ​റു പേ​രു​ടെ ടീ​മി​നെ  അ​ഖി​ലേ​ന്ത്യ ടെ​ന്നി​സ്​ ഫെ​ഡ​റേ​ഷ​ൻ  തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ ലി​യാ​ണ്ട​ർ പേ​സി​ന്​ ഇ​ടം​ന​ൽ​കി. എ​ന്നാ​ൽ, ക​ളി​ക്കാ​നു​ള്ള നാ​ലു പേ​രെ  തീ​രു​മാ​നി​ക്കാ​ൻ നോ​ൺ​പ്ലെ​യി​ങ്​ ക്യാ​പ്​​റ്റ​നാ​യ  മ​ഹേ​ഷ്​ ഭൂ​പ​തി​ക്ക്​ പൂ​ർ​ണ അ​ധി​കാ​രം  ന​ൽ​കി​യാ​ണ് എ.​െ​എ.​ടി.​എ ടീം ​പ്ര​ഖ്യാ​പി​ച്ച​ത്​.  നാ​ല്​ സിം​ഗ്​​ൾ​സ്​ താ​ര​ങ്ങ​ളെ​യും ര​ണ്ട്​ ഡ​ബ്​​ൾ​സ്​ താ​ര​ങ്ങ​ളെ​യു​മാ​ണ്​ ഫെ​ഡ​റേ​ഷ​ൻ  പ്ര​ഖ്യാ​പി​ച്ച​ത്​. രാം​കു​മാ​ർ രാ​മ​നാ​ഥ​ൻ, യൂ​കി  ഭാം​ബ്രി, പ്ര​ജ്​​നേ​ഷ്​ ഗു​ണേ​ശ്വ​ര​ൻ, എ​ൻ. ശ്രീ​റാം  ബാ​ലാ​ജി എ​ന്നി​വ​രാ​ണ്​ സിം​ഗ്​​ൾ​സി​ൽ.  പേ​സി​നൊ​പ്പം, ബൊ​പ്പ​ണ്ണ ഡ​ബ്​​ൾ​സി​ലും.  ഏ​ഴി​ന്​ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ന്​ പ​ത്ത്​ ദി​വ​സം  മു​മ്പ്​ ​നാ​ലു​പേ​രു​ടെ ഫൈ​ന​ൽ ടീ​മി​നെ  പ്ര​ഖ്യാ​പി​ക്കാ​നാ​ണ്​ ഭൂ​പ​തി നി​ർ​ദേ​ശം  ന​ൽ​കി​യ​ത്​. 

എ​ന്നാ​ൽ, മൂ​ന്ന്​ സിം​ഗ്​​ൾ​സും  ഒ​രു ഡ​ബ്​​ൾ​സും താ​ര​ങ്ങ​ൾ​ക്കാ​ണ്​ അ​വ​സ​രം  ന​ൽ​കു​ക​യെ​ന്ന്​ ഭൂ​പ​തി പ്ര​തി​ക​രി​ച്ചു. ഇ​തോ​ടെ  പേ​സ്​, ബൊ​പ്പ​ണ എ​ന്നി​വ​രി​ൽ ഒ​രാ​ൾ​ക്ക്​ മാ​ത്ര​മാ​വും അ​വ​സ​രം.

Tags:    
News Summary - Bhupathi: Only one of Paes or Bopanna will make final squad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.