ലണ്ടൻ: അമേരിക്കയിൽ പൊലീസ് ക്രൂരതയിൽ കൊല്ലപ്പെട്ട കറുത്തവർഗക്കാരൻ ജോർജ് േഫ്ലായ്ഡിന് ഐക്യദാർഢ്യവുമായി ടെന്നിസ് സൂപ്പർതാരങ്ങൾ. സമൂഹമാധ്യമങ്ങളിൽ ആഹ്വാനംചെയ്ത ‘ബ്ലാക്ക് ഔട്ട് ട്യൂസ്ഡേ’ പ്രചാരണത്തിൽ പങ്കാളികളായി റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ദ്യോകോവിച് എന്നിവർ തങ്ങളുടെ സോഷ്യൽമീഡിയ പേജുകൾ ‘ബ്ലാക്ക് ഔട്ടാക്കി’.
അമേരിക്കയിൽ കറുത്തവംശജർക്കുനേരെ തുടരുന്ന ആക്രമണത്തിൽ ലോകത്തിെൻറ പ്രതിഷേധങ്ങൾക്കൊപ്പം ചേരുകയായിരുന്നു ഇവരും. യൂറോപ്യൻ ഫുട്ബാൾ ക്ലബുകൾ, ക്രിക്കറ്റ് താരങ്ങൾ, എഫ്.വൺ ചാമ്പ്യൻ ലൂയി ഹാമിൽട്ടൺ, ബോക്സിങ് ചാമ്പ്യൻ േഫ്ലായ്ഡ് മെയ്വെതർ തുടങ്ങി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.