ലണ്ടൻ: 2004 മാർച്ച് 13ന് കോറി ഗഫ് എന്ന അമേരിക്കക്കാരി പിറന്നുവീഴുേമ്പാൾ വീനസ് വില്യംസ് നാല് ഗ്രാൻഡ്സ്ലാം സിംഗ്ൾസ് കിരീടവും ഒളിമ്പിക്സ് സ്വർണവുമായി അമേരിക്കയുടെ സൂപ്പർതാരമായി മാറിയിരുന്നു. ഇന്ന് കോറിക്ക് 15 വയസ്സ്.
വില്യംസ് സഹോദരിമാരുടെ കുതിപ്പു കണ്ട് വളർന്നവളുടെ മനസ്സിൽ അവരായിരുന്നു സൂപ്പർ ഹീറോസ്. വലുതായാൽ അവരെപ്പോലെ ടെന്നിസ് റാക്കറ്റേന്താനും മോഹിച്ചു. ഒടുവിൽ ആ സ്വപ്നം സാക്ഷാത്കരിച്ച് ഗ്രാൻഡ്സ്ലാമിൽ അരങ്ങേറ്റം കുറിച്ചപ്പോൾ മറുപകുതിയിൽ എതിരാളിയായി വീനസ് വില്യംസ്. ഏഴ് ഗ്രാൻഡ്സ്ലാമിെൻറ തഴക്കവുമായി 39കാരിയായ വീനസ് വിംബ്ൾഡൺ കോർട്ടിൽ നിന്നപ്പോൾ പുതുമുഖമെന്ന ആശങ്കെയാന്നുമില്ലാതെ കോറി ഗഫ് കളത്തിലിറങ്ങി.
ഒരു സെറ്റ്പോലും വിട്ടു നൽകാതെയായിരുന്നു വണ്ടർ ഗേളിെൻറ വിജയഭേരി. സ്കോർ 6-4, 6-4. ‘ഒരു മത്സരം ജയിച്ചശേഷം ജീവിതത്തിൽ ആദ്യമായി ഞാൻ കരഞ്ഞദിവസമായിരുന്നു ഇത്. വിവരണാതീതമാണ് ഇൗ വിജയം’ -കോറി ഗഫ് പറഞ്ഞു. തെൻറ ജീവിതത്തിലെ റോൾമോഡലും ടെന്നിസിലെത്തിച്ചതും വില്യംസ് സഹോദരിമാരായിരുന്നുവെന്ന് മത്സരത്തിനു മുേമ്പ കോറി പറഞ്ഞിരുന്നു. കളികഴിഞ്ഞ ശേഷം കോറിയെ അഭിനന്ദിച്ചും മികച്ച കരിയർ ആശംസിച്ചുമാണ് വീനസ് മടങ്ങിയത്.
കഴിഞ്ഞ വർഷം ഫ്രഞ്ച് ഒാപൺ ജൂനിയർ കിരീടം ചൂടിയ ഗഫ് പക്വമായാണ് മുൻ ലോക ഒന്നാം നമ്പറുകാരിയെ നേരിട്ടത്. ഒാപൺ എറയിൽ വിംബ്ൾഡണിെൻറ മെയ്ൻ ഡ്രോയിൽ ഇടം നേടുന്ന പ്രായംകുറഞ്ഞ താരമായി റെക്കോഡ് കുറിച്ച കോറി തെൻറ ഹീറോയെ വീഴ്ത്തി ചരിത്രമെഴുതി.രണ്ടാം റൗണ്ടിൽ സ്ലൊവാക്യയുടെ മഗ്ദലന റിബറികോവയാണ് എതിരാളി.
കെർബർ, ഫെഡറർ രണ്ടാം റൗണ്ടിൽ; തീം പുറത്ത് ലണ്ടൻ: വനിത സിംഗ്ൾസിൽ നിലവിലെ ജേത്രിയായ ജർമനിയുടെ ആഞ്ജലിക് കെർബർ അനായാസ ജയത്തോടെ രണ്ടാം റൗണ്ടിൽ. നാട്ടുകാരിയായ തത്യാന മരിയയെ 6-4, 6-3 സ്കോറിനാണ് കെർബർ വീഴ്ത്തിയത്. അതേസമയം, പുരുഷ സിംഗ്ൾസിലെ സൂപ്പർ താരവും ഫ്രഞ്ച് ഒാപൺ ഫൈനലിസ്റ്റുമായ ഡൊമനിക് തീമിനെ അമേരിക്കയുടെ സാം ക്യൂറി അട്ടിമറിച്ചു.
അഞ്ചാം സീഡ് താരത്തെ നാലു സെറ്റിലാണ് ക്യൂറി വീഴ്ത്തിയത്. സ്കോർ 6-7, 7-6, 6-3, 6-0. രണ്ടാം സീഡ് താരം റോജർ ഫെഡറർ ദക്ഷിണാഫ്രിക്കയുടെ ലോയ്ഡ് ഹാരിസിെൻറ വെല്ലുവിളി മറികടന്ന് രണ്ടാം റൗണ്ടിൽ കടന്നു. ഒന്നാം സെറ്റിലെ തോൽവിക്കു ശേഷമായിരുന്നു െഫഡറുടെ തിരിച്ചുവരവ്. സ്കോർ 3-6, 6-1, 6-2, 6-2.
നവോമി ഒസാക, വാവ്റിങ്ക, സ്വരേവ് എന്നീ ടോപ് സീഡുകളുടെ അട്ടിമറി കണ്ട ഒന്നാം ദിനത്തിെൻറ തുടർച്ചയായി സ്റ്റിഫാനോ സിറ്റ്സിപാസ് പുറത്തായി. വനിത സിംഗ്ൾസിൽ ഒന്നാം നമ്പറുകാരിയായ ആഷ്ലി ബാർതി രണ്ടാം റൗണ്ടിൽ കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.