വാഷിങ്ടൺ: എ.ടി.പി, ഡബ്ല്യു.ടി.എ പ്രഫഷനൽ ടെന്നിസ് ടൂറുകൾ ആഗസ്റ്റ് വരെ നീട്ടി. ആഗസ്റ്റ് അവസാനം ന്യൂയോർക്കിൽ നടക്കേണ്ട യു.എസ് ഓപൺ നടത്തുന്ന കാര്യം പിന്നീട് തീരുമാനിക്കും. ഹംബുർഗ് ഓപൺ ഉൾപ്പെടെ ജൂലൈയിൽ നടക്കേണ്ട ടെന്നിസ് ടൂർണമെൻറുകൾ ഇതോടെ മുടങ്ങി. ബുക്കാറസ്റ്റ്, ലോസെയ്ൻ തുടങ്ങിയ ഡബ്ല്യു.ടി.എ ടൂർണമെൻറുകളും നടക്കില്ല.
ഫെബ്രുവരി അവസാനത്തോടെയാണ് കോവിഡ് വ്യാപനത്തെ തുടർന്ന് ടെന്നിസ് ടൂർണമെൻറുകൾ നീട്ടിയത്. ഫ്രഞ്ച് ഓപൺ, വിംബിൾഡൺ എന്നിവ മുടങ്ങിയതിൽപെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.