ഫെഡ് കപ്പ്: ചെക് റിപ്പബ്ലിക്കിന് കിരീടം

പാരിസ്: ഫെഡ് കപ്പ് ടെന്നിസ് ടൂര്‍ണമെന്‍റില്‍ വിണ്ടും ചെക് റിപ്പബ്ളിക്കിന് കിരീടം. ഫ്രാന്‍സിനെ 3-2ന് കീഴടക്കിയായിരുന്നു ആറുവര്‍ഷത്തിനിടയിലെ അഞ്ചാം കിരീടമണിഞ്ഞത്. നാല് റൗണ്ട് സമാപിച്ചപ്പോള്‍ 2-2ന് ഇരു ടീമും ഒപ്പത്തിനൊപ്പമായിരുന്നു. 

നിര്‍ണായകമായ ഡബ്ള്‍സില്‍ ടോപ് സീഡ് കൂട്ടായ കരോലിന പ്ളിസ്കോവ, ബര്‍ബോറിയ സ്ട്രൈകോവ സഖ്യത്തിലൂടെയായിരുന്നു ചെക്കിന്‍െറ കിരീടനേട്ടം. ഫ്രാന്‍സിന്‍െറ ക്രിസ്റ്റീന മ്ളാഡിനോവിച്ച്- കരോലിന്‍ ഗ്രാഷ്യ സഖ്യത്തെ 7-5, 7-5 സ്കോറിനാണ് ഇവര്‍ വീഴ്ത്തിയത്. 
പെട്ര പാല, പെട്ര ക്വിറ്റോവ എന്നിവരായിരുന്നു ചെക്കിനായി കളിച്ച മറ്റു താരങ്ങള്‍. 2011, 2012, 2014, 2015 സീസണിലും ചെക്കിനായിരുന്നു കിരീടം.
Tags:    
News Summary - Czech Republic beat France 3-2 to retain Fed Cup title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.