ബംഗളൂരു: ഡേവിസ് കപ്പിൽ അവസാന ദിനം ഉസ്ബകിസ്താനെതിരെ റിവേഴ്സ് സിംഗിൾസിൽ രാം കുമാർ വിജയം വരിച്ചപ്പോൾ, പ്രജ്നേഷിന് അപ്രതീക്ഷിത തോൽവി. നേരത്തെതന്നെ പ്ലേ ഒാഫ് ഉറപ്പിച്ച ഇന്ത്യക്ക് ഇതോടെ 4-1െൻറ ജയം. ഏഷ്യ-ഒാഷ്യാനിയ ഗ്രൂപ് ഒന്നിൽ ആദ്യ ദിനം രണ്ടു സിംഗിൾസിലും പിന്നീട് ഡബിൾസിലും വിജയം നേടിയതോടെ 3-0ത്തിെൻറ ലീഡ് നേടി ഇന്ത്യ പ്ലേ ഒാഫ് ഉറപ്പിച്ചിരുന്നു. അവസാനദിനം സമ്പൂർണ ജയം തേടി കളത്തിലിറങ്ങിയ ഇന്ത്യയുടെ പ്രജ്നേഷിന് തോൽവിയേറ്റുവാങ്ങേണ്ടിവരുകയായിരുന്നു.
ആദ്യ മത്സരത്തിൽ രാംകുമാർ രാംനാഥൻ സഞ്ചർ ഫെയ്സീവിനെ 6-3, 6-2ന് തോൽപിച്ച് ആദ്യ റിവേഴ്സ് സിംഗിളിൽ വിജയം നേടി. എന്നാൽ, രണ്ടാം മത്സരത്തിനിറങ്ങിയ അരേങ്ങറ്റക്കാരൻ പ്രജ്നേഷ് ഗുണേശ്വറിന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. 406ാം റാങ്കുകാരനായ ഇസ്മായീലിയോവ് ആദ്യ സെറ്റിൽതന്നെ പരീക്ഷിച്ചുകൊണ്ടിരുന്നു. ഒടുവിൽ 7-5, 6-3ന് നേരിട്ടുള്ള സെറ്റിൽ ഇസ്മായീലിയോവ് വിജയംപിടിച്ചെടുത്തു. 4-1െൻറ ജയത്തോടെ േപ്ലഒാഫ് നേട്ടം വർണാഭമാക്കി. കഴിഞ്ഞ മൂന്നുവർഷങ്ങളിലും പ്ലേഒാഫിലെത്തിയ ഇന്ത്യ മികച്ച ടീമുകളോടായിരുന്നു പരാജയപ്പെട്ടിരുന്നത്. സെർബിയ (2014), ചെക്ക് റിപ്പബ്ലിക് (2015), സ്പെയിൻ (2016) തുടങ്ങിയ വമ്പന്മാരോടായിരുന്നു ഇന്ത്യയുടെ തോൽവി.സെപ്റ്റംബറിലാണ് പ്ലേ ഒാഫ് പോരാട്ടം. ഇന്ത്യയുടെ എതിരാളികളെ പിന്നീട് അറിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.