എഡ്മോൺടൺ: ഡേവിസ് കപ്പ് പ്ലേ ഒാഫിൽ കാനഡക്കെതിരെ ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യയുടെ രാംകുമാർ രാമനാഥന് എതിരാളി ബ്രാഡ്ലി ഷൂനർ. കന്നിയങ്കത്തിനെത്തുന്ന ബ്രാഡ്ലി ഷൂനർ നിലവിൽ 202ാം റാങ്കുകാരനാണ്. 154ാം സ്ഥാനക്കാരനായ രാംകുമാറിന് ബ്രാഡ്ലിയെ എളുപ്പം മറികടക്കാനാവുമെന്നാണ് പ്രതീക്ഷ. എന്നാൽ, രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ യുക്കി ബാംബ്രിക്ക് എതിരാളി, ഡെന്നിസ് ഷാപലോവാണ്. കനേഡിയൻ ഒാപണിൽ സ്പാനിഷ് താരം റാഫേൽ നദാലിനെ അട്ടിമറിച്ച താരമാണ് ഷാപലോവ്. അതേസമയം, ഇന്ത്യൻ താരം ഷാകത്ത് മിനേനി പരിക്കുകാരണം ടീം സ്ക്വാഡിൽനിന്ന് പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.