ക്രാൽയെവോ (സെർബിയ): ഡേവിസ് കപ്പ് ടെന്നിസ് ടൂർണമെൻറിൽ ഇന്ത്യ ഇന്ന് ലോക ഗ്രൂപ് പ്ലേഒാഫ് റൗണ്ടിൽ കരുത്തരായ സെർബിയയെ നേരിടും. 14 ഗ്രാൻഡ്സ്ലാം കിരീട ജേതാവും ലോക മൂന്നാം നമ്പർ താരവുമായ നൊവാക് ദ്യോകോവിച്ചും 33ാം നമ്പർ താരം ഫലിപ് ക്രാജിനോവിച്ചുമില്ലാതെ കോർട്ടിലിറങ്ങുന്ന സെർബിയയെ വീഴ്ത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
വെള്ളിയാഴ്ച ആദ്യ സിംഗ്ൾസിൽ ലോക 135ാം നമ്പർ രാംകുമാർ രാമനാഥൻ 86ാം റാങ്കുകാരനായ ലാസ്ലോ ദ്യേറെയെയും രണ്ടാം സിംഗ്ൾസിൽ 162ാം റാങ്കുകാരനായ പ്രജ്നേഷ് ഗുണശേഖരൻ 56ാം റാങ്കുകാരനായ ദുസാൻ ലാജോവിച്ചിനെയും നേരിടും. ശനിയാഴ്ച ഡബ്ൾസിൽ രോഹൻ ബൊപ്പണ്ണ-ശ്രീറാം ബാലാജി സഖ്യം നികോള മിലൊജെവിച്-ഡാനിലോ പെട്രോവിച് ജോടിയോട് ഏറ്റുമുട്ടും.
ഞായറാഴ്ച റിവേഴ്സ് സിംഗ്ൾസിൽ രാംകുമാർ ലാജോവിച്ചിനെയും പ്രജ്നേഷ് ദ്യേറെയെയും നേരിടും. സാകേത് മൈനേനിയാണ് ടീമിലുള്ള മറ്റൊരു താരം. ഡബ്ൾസിൽ ഇതിഹാസതാരം ലിയാണ്ടർ പേസും സിംഗ്ൾസിൽ റാങ്കിങ്ങിൽ മുന്നിലുള്ള താരം യുകി ഭാംബ്രിയും ടീമിലില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.