തൃശൂർ: കാനഡക്കെതിരായ ഡേവിസ് കപ്പ് ടെന്നിസ് പ്ലേ ഓഫിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ലിയാണ്ടർ പെയ്സിനെ ഒഴിവാക്കിയാണ് തൃശൂരിൽ നടന്ന സെലക്ഷൻ കമ്മിറ്റി യോഗം ടീം തിരഞ്ഞെടുത്തത്. മഹേഷ് ഭൂപതി നോൺ പ്ലേയിങ് ക്യാപ്റ്റനായ ടീമിൽ യുവതാരങ്ങളായ യൂക്കി ഭാംബ്രി, സാകേത് മെയ്നേനി, രാംകുമാർ രാമനാഥൻ, രോഹൻ ബൊപ്പണ്ണ എന്നിവർ ഇടംപിടിച്ചു. പ്രജ്നേഷ് ഗുണേശ്വരനും ശ്രീറാം ബാലാജിയുമാണ് റിസര്‍വ് താരങ്ങൾ. കമ്മിറ്റി ചെയർമാൻ എസ്.പി. മിശ്ര, അംഗങ്ങളായ ബൽറാം സിങ്, നന്ദൻ ബാൽ, സീഷൻ അലി, ഹിരൺമയി ചാറ്റർജി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. സെപ്റ്റംബർ 15,16,17 തീയതികളില്‍ കാനഡയിലാണ് മത്സരം.
ഉസ്ബക്കിസ്ഥാനെതിരായ മത്സരത്തിൽ പരിക്കേറ്റ് അവസരം നഷ്ടമായ ഭാംബ്രിക്കും െമെനേനിക്കും തിരിച്ചു വരവിനുള്ള അവസരമാണിത്. രാജ്യാന്തര മത്സരങ്ങളിൽ നേടിയ മികച്ച വിജയങ്ങളാണ് രാംകുമാർ രാമനാഥന് തുണയായത്. ഡബിൾസ് റാങ്കിങ്ങിൽ ഇന്ത്യയിൽ മുന്നിലുള്ള ബൊപ്പണ്ണക്ക് ടീമിലേക്കെത്താൻ തടസ്സങ്ങളുണ്ടായില്ല. സീഷൻ അലിയാണ് കോച്ച്. രണ്ടു ഫിസിയോമാരും ടീമിനെ അനുഗമിക്കും. സെപ്റ്റംബർ നാലു മുതൽ ഒമ്പതു വരെ യൂനിവേഴ്സിറ്റി ഓഫ് കൊളംബിയയിൽ നടക്കുന്ന പരിശീലനത്തിൽ ടീം പങ്കെടുക്കും.
കഴിഞ്ഞ ഏപ്രിലിൽ ഉസ്ബക്കിസ്ഥാനെതിരെ നടന്ന ഡേവിസ് കപ്പ് മത്സരത്തിൽ നിന്നും പുറത്തായ പെയ്സ് കാനഡക്കെതിരെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, മോശം ഫോമിെൻറ പേരിൽ താരത്തെ ഭൂപതിയുടെ ടീമിൽ നിന്നും പുറത്തിരുത്തുകയാണ്. ഡേവിഡ് കപ്പിൽ കൂടുതൽ ജയം നേടിയ താരമെന്ന റെക്കോഡിനരികെയാണ് പെയ്സിെൻറ പുറത്താവൽ.
മികച്ച പ്രകടനം നടത്തിയാൽ പെയ്സിന് ടീമിലേക്ക് തിരിച്ചുവരാനാകുമെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ എസ്.പി. മിശ്ര പറഞ്ഞു. പെയ്സ് ടീമിന് പുറത്തായതിൽ മറ്റു കാരണങ്ങളില്ല. മോശം ഫോമും റാങ്കിങ്ങിലെ വീഴ്ചയുമാണ് സാധ്യതകൾ നഷ്ടപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.