ന്യൂഡൽഹി: ഡേവിസ് കപ്പ് ടെന്നിസ് ലോകഗ്രൂപ് പ്ലേഒാഫിൽ ഇന്ത്യക്ക് കാനഡ എതിരാളി. സെപ്റ്റംബർ 15 മുതൽ 17 വരെയാണ് മത്സരം. ഇരു ടീമുകളും ഇതാദ്യമായാണ് ഡേവിസ് കപ്പിൽ മത്സരിക്കുന്നത്. ഏഷ്യ ഒാഷ്യാനിയ യോഗ്യത റൗണ്ടിൽ ഉസ്ബകിസ്താനെ 4-1ന് തോൽപിച്ചാണ് ഇന്ത്യ തുടർച്ചയായി നാലാം വർഷവും േലാക ഗ്രൂപ് പ്ലേഒാഫിൽ ഇടം നേടിയത്. കാനഡയാവെട്ട ഗ്രൂപ് റൗണ്ടിൽ ബ്രിട്ടനോട് േതാറ്റാണ് പ്ലേഒാഫിലെത്തിയത്. സിംഗ്ൾസിലെ ലോക ആറാം നമ്പർ താരം മിലോസ് റവോണിക്കിനു കീഴിലാണ് കാനഡ മത്സരിക്കുന്നത്. ടീമിലെ മുഴുവൻ താരങ്ങളും 170ന് താഴെ റാങ്കുള്ളവർ. അതേസമയം മഹേഷ് ഭൂപതി ക്യാപ്റ്റനായ ഇന്ത്യ പുതുമുഖ താരങ്ങളുമായാണ് കളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.