എഡ്മോണ്ടൺ: ഡേവിസ് കപ്പ് പ്ലേഒാഫിൽ രണ്ടാം ദിനം ഇന്ത്യക്ക് തിരിച്ചടി. ഇന്ത്യൻ ജോടികളായ രോഹൻ ബൊപ്പണ്ണ-പുരവ് രാജ സംഖ്യം തോറ്റതോടെ, കാനഡക്കെതിരെ 2-1ന് പിന്നിലായി. ഡാനിയൽ നെസ്റ്റർ-വാസിക് പോസ്പിസിൽ സംഖ്യത്തിനോടാണ് തോറ്റത്. സ്കോർ: 5-7, 5-7, 7-5, 3-6. 52 മിനിറ്റ് നീണ്ട മത്സരത്തിൽ ആദ്യ രണ്ടു സെറ്റുകളും കൈവിട്ട ഇന്ത്യൻ ജോടികൾ, മൂന്നാം സെറ്റിൽ തിരിച്ചുവന്നെങ്കിലും നാലാം സെറ്റും കൈവിട്ടതോടെ തോൽവി സമ്മതിച്ചു. 2008, 2009 വർഷങ്ങളിൽ സെർബിയൻ താരം നീനാൻഡ് സിമോണികിനോടൊപ്പം വിംബ്ൾഡൺ ഡബ്ൾസ് കിരീടം ചൂടിയ താരമാണ് നെസ്റ്റർ.
ആദ്യ ദിനം ഇന്ത്യയുടെ രാംകുമാർ നാമനാഥൻ ബ്രാഡ്ലി ഷൂനറെ തോൽപിച്ചപ്പോൾ യൂകി ബാംബ്രി ഡെന്നിസ് ഷാപലോവിനോട് തോൽവി വഴങ്ങിയിരുന്നു. ഇനി രണ്ടു സിംഗ്ൾസ് മത്സരങ്ങളാണുള്ളത്. ആദ്യ സിംഗ്ൾസിൽ രാംകുമാർ ഡെന്നിസ് ഷാപലോവുമായി ഏറ്റുമുട്ടുേമ്പാൾ ബാംബ്രി ബ്രാഡ്ലി ഷൂനറെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.