മഡ്രിഡ്: ലോക ഒന്നാം നമ്പർ താരം റാഫേൽ നദാൽ നേടിയ ഇരട്ട വിജയങ്ങളുടെ മികവിൽ അർജൻറ ീനയെ 2-1ന് മറികടന്ന് സ്പെയിൻ ഡേവിസ് കപ്പ് സെമിഫൈനലിൽ കടന്നു. അതേസമയം നൊവാക് ദ്യോകോവിച് അണിനിരന്ന സെർബിയക്ക് അവസാന നാലിൽ ഇടംപിടിക്കാനായില്ല.
ആദ്യ സിംഗ്ൾസിൽ ഡീഗോ ഷ്വാട്സ്മാെൻറ 6-1, 6-2ന് മറികടന്ന് നദാൽ സ്പെയിനിനെ മുന്നിലെത്തിച്ചു. തൊട്ടുപിന്നാലെ പാബ്ലോ കാരെനോയെ തോൽപിച്ച് ഗ്വിഡോ പെല്ല ലാറ്റിനമേരിക്കക്കാരെ ഒപ്പമെത്തിച്ചു. മാഴ്സൽ ഗ്രാനല്ലോർസിെൻറ കൂടെ ഡബ്ൾസ് മത്സരത്തിൽ ജയം കൊയ്താണ് നദാൽ രാജ്യത്തെ അവസാന നാലിൽ ഇടം നേടിക്കൊടുത്തത്. ജർമനിയെ 2-0ത്തിന് തോൽപിച്ച ബ്രിട്ടനാണ് സ്പെയിനിെൻറ അടുത്ത എതിരാളി.
ദ്യോകോവിചിെൻറ സെർബിയയെ മറികടന്ന് റഷ്യ സെമിയിൽ ഇടം പിടിച്ചു. സിംഗ്ൾസ് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇരു ടീമുകളും ഓരോ വിജയങ്ങളുമായി സമനില പാലിച്ചു. ഡബ്ൾസിൽ ദ്യോകോവിച്- വിക്ടർ ട്രോയ്കി സഖ്യത്തെ 6-4, 4-6,7-6ന് കെട്ടുകെട്ടിച്ചാണ് കരൻ കച്നോവും ആന്ദ്രേ റുബ്ലേവും റഷ്യക്ക് സെമി ബെർത്ത് നേടിക്കൊടുത്തത്. ഓസ്ട്രിയയെ തോൽപിച്ചെത്തുന്ന കാനഡയാണ് സെമിയിൽ റഷ്യയുടെ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.