ദ്യോകോവിച്ച്​ രണ്ടാമതും അച്​ഛനായി; പെൺകുഞ്ഞ്​

ബെൽഗ്രേഡ്​: അമേരിക്കൻ ടെന്നിസ്​ താരം സെറീന വില്യംസ്​ അമ്മയായ വാർത്തക്കു പിന്നാലെ വീണ്ടുമൊരു സ​ന്തോഷവാർത്ത. മുൻ ലോക ഒന്നാം നമ്പർ താരം നൊവാക്​ ദ്യോകോവിച്ചി​​​െൻറ പത്​നിയും പെൺകുഞ്ഞിന്​ ജന്മം നൽകി. ശനിയാഴ്​ച വൈകുന്നേരമാണ്​ പത്​നി ​ജെലീന​ പെൺകുഞ്ഞിന്​ ജന്മം നൽകിയത്​. താര എന്ന ​പേര്​ നൽകിയതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ദ്യോകോവിച്​​-ജെലീന ദമ്പതികൾക്ക്​ രണ്ടു വയസ്സുള്ള ആൺകുട്ടിയുമുണ്ട്​. ടെന്നിസ്​ ലോകം ഇരുവർക്കും ആശംസകളറിയിച്ചു. കൈമുട്ടിനേറ്റ പരിക്കുകാരണം ദ്യോകോവിച്​​ യു.എസ്​ ഒാപണിൽ പ​െങ്കടുത്തിട്ടില്ല.  സെറീന^അലക്​സിസ്​ ഒഹാനിയ ദമ്പതിമാർക്കും ​െപൺകുഞ്ഞായിരുന്നു.

Tags:    
News Summary - Djokovic becomes father to baby girl- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.