ഹാലെ: അടുത്തയാഴ്ച ആരംഭിക്കുന്ന വിംബ്ൾഡൺ ഗ്രാൻഡ്സ്ലാമിന് റോജർ ഫെഡറർക്ക് കിരീടനേട്ടത്തോടെ ഒരുക്കം. ഹാലെ ഒാപണിൽ അലക്സാണ്ടർ സ്വരേവിനെ 6-1, 6-3 സ്കോറിന് തോൽപിച്ച് ഫെഡ് എക്സ്പ്രസ് പുൽക്കോർട്ടിലെ കിരീടവേട്ടക്ക് തുടക്കം കുറിച്ചു. ഇറ്റാലിയൻ ഒാപൺ ജേതാവായെത്തിയ സ്വരേവിനെ വെറും 53 മിനിറ്റിൽ കീഴടക്കിയാണ് ഫെഡറർ കിരീടം നേടിയത്.
ആസ്ട്രേലിയൻ ഒാപൺ ജയിച്ച് 18ാം ഗ്രാൻഡ്സ്ലാം സ്വന്തമാക്കിയ ഫെഡറർ ഏറെ നാളത്തെ ഇടവേളക്കു ശേഷമാണ് വീണ്ടും മത്സരവഴിയിലെത്തുന്നത്. മത്സരശേഷം ആത്മവിശ്വാസത്തോടെയാണ് ഫെഡറർ പ്രതികരിച്ചത്. ‘‘നന്നായി കളിച്ചു. മികച്ച തുടക്കവും ലഭിച്ചു. സീസണിലെ രണ്ടാം ഭാഗമാണിത്. അടുത്തയാഴ്ചയിലെ ഗ്രാൻഡ്സ്ലാം മത്സരത്തിന് പൂർണ ഫിറ്റാണെന്ന് ബോധ്യപ്പെടുന്നത് കൂടിയാണ് ഹാലെയിലെ മത്സരം. പുൽക്കോർട്ടിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചാണ് ഒരുക്കം’’ -ഫെഡറർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.