മെൽബൺ: ആസ്ട്രേലിയൻ ഒാപണിൽ സൂപ്പർ താരങ്ങളായ റോജർ ഫെഡററും നൊവാക് ദ്യോകോവിച്ചും ജയത്തോടെ മൂന്നാം റൗണ്ടിലേക്ക് മുന്നേറിയപ്പോൾ, സ്വിറ്റ്സർലൻഡ് താരം സ്റ്റാൻ വാവ്റിങ്കക്ക് അട്ടിമറി തോൽവി. അമേരിക്കയുടെ ടെന്നിസ് സാൻഗ്രനാണ് വാവ്റിങ്കയെ അട്ടിമറിച്ചത്. വനിതകളിൽ മരിയ ഷറപോവ, സിമോണ ഹാലപ്, ആഞ്ചലിക് കെർബർ, ബാർബോറ സ്ട്രൈക്കോവ എന്നിവർ ജയത്തോടെ മുന്നേറി. 19ാം ഗ്രാൻഡ്സ്ലാം ലക്ഷ്യമിടുന്ന റോജർ ഫെഡറർ, ജർമനിയുടെ യാൻ ലിനാർഡ് സ്ട്രഫിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് തോൽപിച്ചത്. സ്കോർ-6-4, 6-4, 7-6.
ആറുതവണ ആസ്ട്രേലിയൻ ഒാപൺ ചാമ്പ്യനായ നൊവാക് ദ്യോകോവിച് ഫ്രഞ്ച് താരം ഗൽ മോൺഫിൽസിനെ േതാൽപിച്ചാണ് മൂന്നാം റൗണ്ടിലേക്ക് കടന്നത്. രണ്ട് മണിക്കൂർ 45 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ 4-6, 6-3, 6-1, 6-3 സ്കോറിനാണ് സെർബിയൻ താരത്തിെൻറ ജയം. അടുത്ത റൗണ്ടിൽ സ്പാനിഷ് താരം ആൽബർട്ട് റാമോസാണ് എതിരാളി. ടെന്നിസ് സാൻഗ്രനോട് 6-2, 6-1, 6-4 നായിരുന്നു വാവ്റിങ്കയുടെ തോൽവി. ആസ്ട്രേലിയൻ താരം ഡൊമനിക് തീമും ജർമനിയുടെ അലക്സാൻഡർ സ്വരേവും ജയത്തോടെ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു.
വനിത സിംഗ്ൾസിൽ റഷ്യയുടെ മരിയ ഷറപോവ, ലാത്വിയയുടെ അനസ്റ്റാസിയ സെവാസ്റ്റോവയെ 6-1, 7-6ന് തോൽപിച്ചു. 39 ഡിഗ്രി സെൽഷ്യസ് ചൂടിൽ ഒരു നിമിഷം തളർന്നുവീണ റഷ്യൻ താരം വിശ്രമത്തിനുശേഷമാണ് ജയത്തിലേക്ക് തിരിച്ചെത്തിയത്. അതേസമയം, ബ്രിട്ടെൻറ യോഹന്ന കോൻറ രണ്ടാം റൗണ്ടിൽ തോറ്റു പുറത്തായി. അമേരിക്കയുടെ ബെർണാർഡ്ര പീറയാണ് (6-4, 7-5) തോൽപിച്ചത്. ഒന്നാം നമ്പർ താരം സിമോണ ഹാലപും ജയത്തോടെ മുന്നേറി. അതേസമയം, വിംബ്ൾഡൺ ചാമ്പ്യൻ ഗബ്രീനെ മുഗുരുസ തായ്ലൻഡിെൻറ ഹീഷ് ഷൂ വോയോട് തോറ്റ് പുറത്തായി. സ്കോർ 7-6, 6-4.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.