പാരിസ്: ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണക്ക് കന്നി ഗ്രാൻഡ്സ്ലാം കിരീടം. ഫ്രഞ്ച് ഒാപൺ മിക്സഡ് ഡബ്ൾസിൽ കാനഡയുടെ ഗബ്രിയേല ഡാബ്രോവ്സ്കിയുമായി ചേർന്നാണ് ബൊപ്പണ്ണ ജേതാവായത്. ഫൈനലിൽ സീഡ് ചെയ്യപ്പെടാത്ത അന്ന ലെന ഗ്രോൻഫീൽഡ് (ജർമനി)-റോബർട്ട് ഫറാഹ് (കൊളംബിയ) സഖ്യത്തെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഏഴാം സീഡ് ജോടി മറികടന്നത്. സ്കോർ: 2--6, 6-2, 12--10.
ആദ്യ സെറ്റ് നഷ്ടമാവുകയും മൂന്നാം സെറ്റിൽ രണ്ടു മാച്ച് പോയൻറുകൾ അതിജീവിക്കുകയും ചെയ്തായിരുന്നു ബൊപ്പണ്ണയുടെയും കൂട്ടാളിയുടെയും കിരീടധാരണം. ബൊപ്പണ്ണയുടെ ആദ്യ ഗ്രാൻഡ്സ്ലാം വിജയമാണിത്. പാക് താരം അഅ്സാമുൽ ഹഖ് ഖുറേഷിക്കൊപ്പം 2010ൽ യു.എസ് ഒാപൺ ഫൈനലിലെത്തിയതായിരുന്നു ഇതുവരെയുള്ള മികച്ചനേട്ടം. ഗ്രാൻഡ്സ്ലാം കരസ്ഥമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് ബൊപ്പണ്ണ. ലിയാണ്ടർ പേസ്, മഹേഷ് ഭൂപതി, സാനിയ മിർസ എന്നിവരാണ് മുൻഗാമികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.