പാരിസ്: ഫ്രഞ്ച് ഒാപണിൽ പോരാട്ടം പ്രീക്വാർട്ടറിലേക്ക്. ടോപ് സീഡുകളായ ആൻഡി മറെ, സിമോണ ഹാലെപ്, കരോലിൻ വോസ്നിയാകി എന്നിവർ പുരുഷ-വനിത വിഭാഗം സിംഗിൾസ് പ്രീക്വാർട്ടറിൽ കടന്നു. ഒന്നാം നമ്പറായ മറെ, അർജൻറീനയുടെ സൂപ്പർ താരം യുവാൻ മാർട്ടിൻ ഡെൽപോട്രോയെ മൂന്ന് സെറ്റിൽ കീഴടക്കിയാണ് പ്രീക്വാർട്ടറിൽ ഇടംപിടിച്ചത്. സ്കോർ 7-6, 7-5, 6-0. ഫെർണാണ്ടോ വെർഡാസ്കോ, മൂന്നാം സീഡ് സ്റ്റാൻ വാവ്റിങ്ക, മരിൻ സിലിച്ച് എന്നിവരും പ്രീക്വാർട്ടറിൽ കടന്നു.
വനിത സിംഗിൾസിൽ ഒമ്പതാം സീഡ് അഗ്നിസ്ക റഡ്വാൻസ്കയെ അട്ടിമറിച്ച് ആതിഥേയ താരം അലിസ് കോർനറ്റ് മുന്നേറി. 6-2, 6-1 സ്കോറിനാണ് കോർനറ്റ്, റഡ്വാൻസ്കയെ അട്ടിമറിച്ചത്. റഷ്യയുടെ ഡാരിയ കസാറ്റ്കിനയെ തോൽപിച്ചാണ് സിമോണ ഹാലെപ് പ്രീക്വാർട്ടറിൽ കടന്നത്. സ്കോർ 6-1, 7-5.
ലിയാണ്ടർ പേസ്-സ്കോട്ട് ലിപസ്കി രണ്ടാം റൗണ്ടിൽ പുറത്തായി. രോഹൻ ബൊപ്പണ്ണ-പാബ്ലോ ക്യുവസ്, ഇന്ത്യൻ ജോടിയായ പുരവ് രാജ-ദിവിജ് ശരൺ സഖ്യങ്ങൾ മൂന്നാം റൗണ്ടിൽ കടന്നു. മിക്സഡ് ഡബ്ൾസിൽ സാനിയ മിർസ-ഇവാൻ ഡോഡിഗ്, രോഹൻ ബൊപ്പണ്ണ-ഗബ്രിയേല ഡബ്രോസ്കി സഖ്യം രണ്ടാം റൗണ്ടിലെത്തി. പേസ്- ഹിംഗിസ് സഖ്യം ആദ്യ റൗണ്ടിൽ പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.