പാരിസ്: ആദ്യ ദിനത്തിലെ വൻ അട്ടിമറിയുടെ ഞെട്ടൽ മാറി ഫ്രഞ്ച് ഒാപണിൽ മുൻനിര താരങ്ങൾക്ക് വിജയത്തുടക്കം. നിലവിലെ ജേതാക്കളായ നൊവാക് ദ്യോകോവിച്ചും ഗർബിൻ മുഗുരുസയും ആദ്യ റൗണ്ടിലെ കടമ്പ അനായാസം കടന്നു. പത്താം കിരീടം തേടിയെത്തിയ റൊളാങ് ഗാരോയുടെ പുത്രൻ റാേഫൽ നദാലും രണ്ടാം റൗണ്ടിൽ ഇടംനേടി.
പുതുമുഖക്കാർ വെല്ലുവിളി ഉയർത്തിയെങ്കിലും അട്ടിമറികളൊന്നുമില്ലാതെയായിരുന്നു രണ്ടാം ദിനം. വനിത സിംഗ്ൾസിൽ നാലാം സീഡായ നിലവിലെ ജേതാവ് മുഗുരുസ ഇറ്റലിയുടെ ഫ്രാൻസെസ്ക ഷിയാവോണിയെ 6-2, 6-4 സ്കോറിന് വീഴ്ത്തി. പുരുഷ വിഭാഗത്തിൽ രണ്ടാം നമ്പർ നൊവാക് ദ്യോകോവിച് സ്പെയിനിെൻറ മാഴ്സൽ ഗ്രനോളേഴ്സിെൻറ വെല്ലുവിളി അനായാസം മറികടന്നു. സ്കോർ: 6-3, 6-4, 6-2. റാഫേൽ നദാൽ ഫ്രാൻസിെൻറ ബെനോയിറ്റ് പെയറിനെ 6-1, 6-4, 6-1 സ്കോറിന് വീഴ്ത്തി രണ്ടാം റൗണ്ടിൽ കടന്നു. വനിത സിംഗ്ൾസിൽ വീനസ് വില്യംസ്, ഡൊമിനിക സിബുൽകോവ, കരോലിൻ വോസ്നിയാകി, എകത്രീന അലക്സാണ്ടറോവ, അനസ്തസ്യ പവ്ല്യൂചെേകാവ എന്നിവരും രണ്ടാം റൗണ്ടിൽ ഇടംപിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.