പാരിസ്: ഫ്രഞ്ച് ഒാപൺ ഒന്നാം റൗണ്ടിൽ അട്ടിമറികളില്ലാതെ മൂന്നാംദിനം. മൂന്നു സീസണിനൊടുവിൽ റൊളാങ് ഗാരോയിലെ കോർട്ടിലിറങ്ങിയ അർജൻറീന താരം യുവാൻ മാർട്ടിൻ ഡെൽപോട്രോ വിജയത്തോടെ തുടക്കം കുറിച്ചു. പരിക്കിനെ തുടർന്ന് ആസ്ട്രേലിയൻ ഒാപണിൽനിന്ന് പിൻവാങ്ങിയ ഡെൽപോട്രോ നാട്ടുകാരനായ ഗിഡോ പെല്ലയെ വീഴ്ത്തിയാണ് രണ്ടാം റൗണ്ടിൽ ഇടംപിടിച്ചത്. സ്കോർ 6-2, 6-1, 6-4.
പുരുഷവിഭാഗം ഒന്നാം നമ്പർ താരം ആൻഡി മറെ നാല് സെറ്റ് മത്സരത്തിനൊടുവിൽ റഷ്യയുടെ ആന്ദ്രെ കുസ്നെറ്റ്സോവയെ തോൽപിച്ച് ഫ്രഞ്ച് ഒാപണിലെ കന്നി കിരീടത്തിേലക്ക് കുതിപ്പ് തുടങ്ങി. സ്കോർ : 6-1, 4-6, 6-2, 6-0. അതേസമയം, വനിതകളിൽ ഏഴാം സീഡ് ബ്രിട്ടെൻറ ജൊഹാന കോൻറയെ ചൈനീസ് തായ്പേയിയുടെ സു വെ സിയ അട്ടിമറിച്ചു (1-6, 7-6, 6-4). പുരുഷ സിംഗ്ൾസിൽ അട്ടിമറിവീരൻ അലക്സാണ്ടർ സ്വരേവ് ഒന്നാം റൗണ്ടിൽ പുറത്തായി. ഫെർണാണ്ടോ വെർഡാസ്കോയാണ് ജർമനിയുടെ കൗമാരതാരത്തെ വീഴ്ത്തിയത്. സ്കോർ: 6-4, 3-6, 6-4, 6-2.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.