പാരിസ്: ഫ്രഞ്ച് ഓപൺ ടെന്നിസ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 27ന് തുടങ്ങുമെന്ന് സൂചന. മറ്റ് ടെന്നിസ് ഫെഡറ േഷനകളുമായി ആലോചിക്കാതെ ടൂർണമെൻറ് സെപ്റ്റംബറിലേക്ക് മാറ്റിയതിന് ഏറെ വിമർശനം കേട്ട സംഘാടകർ ഒരാഴ്ച കൂട ി നീട്ടാൻ തീരുമാനിച്ചെന്ന് ലെ പരിസിയൻ പത്രം റിപ്പോർട്ട് ചെയ്തു.
സെപ്റ്റംബർ 20 മുതലായിരുന്നു ടൂർണമെൻറ് തുടങ്ങാനിരുന്നത്. എന്നാൽ വാർത്ത സ്ഥിരീകരിച്ചില്ലെങ്കിലും അന്താരാഷ്ട്ര സംഘടനകളുമായി കൂടിയാലോചിച്ച് കലണ്ടറിൻെറ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ഫ്രഞ്ച് ടെന്നിസ് ഫെഡറേഷൻ വ്യക്തമാക്കി.
കോവിഡ് വ്യാപനത്തെത്തുടർന്ന് ഫ്രാൻസ് ലോക്ഡൗണിലായതിന് പിന്നാലെ മാർച്ച് പകുതിയോട് അടുത്താണ് മെയ് 24 മുതൽ ജൂൺ ഏഴ് വരെ നടക്കേണ്ടിയിരുന്ന ടൂർണമെൻറ് സെപ്റ്റംബറിലേക്ക് മാറ്റിയത്. കോവിഡ് നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ രണ്ടാം ലോകയുദ്ധത്തിന് ശേഷം ആദ്യമായി വിംബ്ൾഡൺ ഉപേക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.