പാരിസ്: അമ്മയായി കോർട്ടിൽ മടങ്ങിയെത്തിയ സെറീന വില്യംസിന് ഫ്രഞ്ച് ഒാപണിൽ വിജയത്തോടെ തുടക്കം. 453ാം റാങ്കുകാരിയായി ഇറങ്ങിയ മുൻ ചാമ്പ്യൻ ആദ്യ റൗണ്ടിൽ ക്രിസ്റ്റീന പ്ലിസ്കോവയെ നേരിട്ടുള്ള സെറ്റിനാണ് വീഴ്ത്തിയത്. സ്കോർ: 7-6, 6-4. 2017 ആസ്ട്രേലിയൻ ഒാപൺ കിരീടമണിഞ്ഞ് കോർട്ടുവിട്ട സെറീനയുടെ ആദ്യ ഗ്രാൻഡ്സ്ലാം പോരാട്ടം കൂടിയായിരുന്നു ഇത്.
മറ്റു മത്സരങ്ങളിൽ റഫേൽ നദാലും മരിയ ഷറപോവയും ഗർബിൻ മുഗുരുസയും രണ്ടാം റൗണ്ടിൽ കടന്നു. തിങ്കളാഴ്ച മഴമൂലം തടസ്സപ്പെട്ട നദാലിെൻറ മത്സരം ചൊവ്വാഴ്ച പുനരാരംഭിച്ചപ്പോൾ നേരിട്ടുള്ള മൂന്നു സെറ്റിനാണ് ഒന്നാം നമ്പറുകാരനായ നദാൽ ഇറ്റലിയുടെ സിമോണെ ബൊലെല്ലിയെ വീഴ്ത്തിയത്. സ്കോർ 6-4, 6-3, 7-6. മൂന്നാം സെറ്റിൽ നദാൽ 0-3ന് പിന്നിൽ നിൽക്കെയാണ് മഴ വില്ലനായത്. ചൊവ്വാഴ്ച പുനരാരംഭിച്ചപ്പോൾ നാല് േബ്രക്പോയൻറുമായി ചാമ്പ്യൻ തിരിച്ചെത്തി.
വനിത സിംഗ്ൾസിൽ 28ാം സീഡായ ഷറപോവ ക്രൊയേഷ്യയുടെ ഡൊണ വെകിചിനെതിരെ വിയർത്തുകളിച്ചാണ് ജയിച്ചത്. സ്കോർ 6-1, 4-6, 6-3. 2015ന് ശേഷം ഇവരുടെ ആദ്യ ഫ്രഞ്ച് ഒാപൺ മത്സരമാണിത്. മൂന്നാം സീഡായ ഗർബിൻ മുഗുരസ കുസ്നെറ്റ്സോവയെ 7-6, 6-2 സ്കോറിനാണ് തോൽപിച്ചത്. മരിൻ സിലിച്, ജോൺ ഇസ്നർ, ഡെനിസ് ഷാപലോവ് എന്നിവർ രണ്ടാം റൗണ്ടിൽ കടന്നു. ഇന്ത്യൻ താരം യൂകി ഭാംബ്രി ഒന്നാം റൗണ്ടിൽ പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.