പാരിസ്: അട്ടിമറികളില്ലാതെ ഫ്രഞ്ച് ഒാപണിെൻറ നാലാം ദിനം. പുരുഷ സിംഗ്ൾസിൽ മുൻ ചാമ്പ്യൻ നൊവാക് േദ്യാകോവിചും വനിതകളിൽ ടോപ് സീഡ് സിമോണ ഹാലെപും മൂന്നാം റൗണ്ടിൽ കടന്നു. 2016ൽ റൊളാങ്ഗാരോയിൽ കപ്പുയർത്തിയ ദ്യോകോവിച് സ്പെയിനിഷ് ക്വാളിഫയർ ജുമെ മുനാറിനെ തോൽപിച്ചാണ് മൂന്നാം റൗണ്ടിൽ ഇടം ഉറപ്പിച്ചത്. സ്കോർ 7-6, 6-4, 6-4.
ഒന്നാം റൗണ്ടിൽ ബ്രസീലിെൻറ സീഡില്ലാ താരത്തിനെതിരെ വിയർത്തു കളിച്ച് ജയിച്ച ദ്യോകോ രണ്ടാം റൗണ്ടിൽ പിൻനിരയിലുള്ള താരത്തിനെതിരെ പാടുപെട്ടാണ് ജയിച്ചത്. മറ്റൊരു പുരുഷ സിംഗ്ൾസിൽ ചെക്ക് താരം തോമസ് ബെർഡിച് അഞ്ച് സെറ്റ് മത്സരത്തിൽ തോൽവി വഴങ്ങി. ഫ്രഞ്ചു താരം ജെറമി ചാഡി 7-6, 7-6 ,1-6, 5-7, 6-2 സ്കോറിനാണ് 17ാം സീഡായ ബെർഡിചിനെ അട്ടിമറിച്ചത്.
വനിതകളിൽ ലോക ഒന്നാം നമ്പറായ ഹാലെപ് അമേരിക്കയുടെ അലിസൺ റിസ്കെക്കെതിരെ ഒന്നാം സെറ്റ് തോറ്റ ശേഷമാണ് തിരിച്ചെത്തിയത്. സ്കോർ 2-6, 6-1, 6-1. എട്ടാം സീഡുകാരി പെട്രക്വിറ്റോവ, സ്വിറ്റോലിന, നവോമി ഒസാക, കിയാങ് വാങ് എന്നിവരും മൂന്നാം റൗണ്ടിൽ കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.