ഫ്രഞ്ച്​ ഒാപൺ: അടിതെറ്റാതെ മറെ; സാനിയ സഖ്യം മിക്​സഡ്​ ക്വാർട്ടറിൽ

പാരിസ്​: ​ഫ്രഞ്ച്​ ഒാപൺ പുരുഷ സിംഗ്​ൾസിൽ ആൻഡി മറെയുടെ ജൈത്രയാത്ര. നിലവിലെ ഒന്നാം നമ്പർ താരം കൂടിയായ മറെ റഷ്യൻ താരം കാരെൻ കചനോവിനെ നേരിട്ടുള്ള മൂന്ന്​ സെറ്റിൽ കീഴടക്കി ക്വാർട്ടർ ഫൈനലിൽ കടന്നു. സ്​കോർ 6-3, 6-4, 6-4. ജപ്പാ​​െൻറ എട്ടാം സീഡ്​ താരം കെയ്​ നിഷികോറിയാണ്​ ക്വാർട്ടറിലെ എതിരാളി. സ്​പാനിഷ്​ താരം ഫെർണാണ്ടോ വെർഡാസ്​കോയെ നാല്​ സെറ്റ്​ അങ്കത്തിൽ കീഴടക്കിയാണ്​ കെയ്​ നിഷികോറിയുടെ മുന്നേറ്റം. ആദ്യ സെറ്റിൽ ഒരു പോയൻറ്​ പോലും നേടാനാവാതെ കീഴടങ്ങിയ ജപ്പാൻ താരം അവിശ്വസനീയ ഉയിർത്തെഴുന്നേൽപ്പ്​ നടത്തിയാണ്​ കളി ജയിച്ചത്​. സ്​കോർ 0-6, 6-4, 6-4, 6-0. ​

റോളാങ്​ ​ഗാരോയിലെ പ്രിയതാരം റാഫേൽ നദാൽ കഴിഞ്ഞ ദിവസം ക്വാർട്ടറിൽ കടന്നിരുന്നു. സ്​പെയിനി​​െൻറ പാബ്ലോ കരീരോ ബസ്​റ്റയാണ്​ നദാലി​​െൻറ അടുത്ത എതിരാളി. നൊവാക്​ ദ്യോകോവിച്​ ഡൊമിനിക തീമിനെ നേരിടും. ഇതോടെ, സെമിയിൽ നദാൽ-ദ്യോകോവിച്​ പോരാട്ടത്തിന്​ വഴിയൊരുങ്ങി. വനിതകളിൽ മൂന്നാം സീഡും 2014ലെ റണ്ണർ അപ്പുമായി സിമോണ ഹാലെപ്​ ക്വാർട്ടറിൽ കടന്നു. സ്​പെയിനി​​െൻറ കാർല സുവാരസ്​ നവോറയെ 6-1, 6-1 സ്​കോറിനാണ്​ ഹാലെപ്​ വീഴ്​ത്തിയത്​. അഞ്ചാം സീഡ്​ യുക്രെയ്​​​െൻറ ​എലീന സ്വിറ്റോലിനയാവും റുമാനിയൻ താരത്തി​​െൻറ എതിരാളി. ക്രൊയേഷ്യയുടെ പെട്ര മാർട്ടികിനെ 4-6, 6-3, 7-6 സ്​കോറിനാണ്​ സ്വിറ്റോലിന വീഴ്​ത്തിയത്​. നിലവിലെ ജേത്രി ഗർബിൻ മുഗുരുസയും, പത്താം നമ്പർ വീനസ്​ വില്യംസും നേരത്തെ പുറത്തായി. 13ാം സീഡ്​ മ്ലാഡിനോവിചാണ്​ നാലാം നമ്പറായ മുഗുരുസയെ കീഴടക്കിയത്​. സ്​കോർ 6-1, 3-6, 6-3. വീനസിനെ ബാസിനിസ്​കിയും ​അട്ടിമറിച്ചു. സ്​കോർ 5-7, 6-2, 6-1. 

മിക്​സഡ്​ ഡബ്​ൾസിൽ ഇന്ത്യയുടെ സാനിയ മിർസ-ക്രൊയേഷ്യയുടെ ഇവാൻ ഡോഡിക്​ സഖ്യം ക്വാർട്ടറിൽ കടന്നു. എലിന സ്വിറ്റോലിന-ആർതം സിറ്റാക്​ സഖ്യത്തെ തോൽപിച്ചാണ്​ സാനിയ-ഡോഡിക്​ മുന്നേറിയത്​. രോഹൻ ബൊപ്പണ്ണ-ഗബ്രിയേൽ ഡബ്രോസ്​കി സഖ്യവും ക്വാർട്ടറിൽ കടന്നു. 


 

Tags:    
News Summary - French Open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.