പാരിസ്: ഫ്രഞ്ച് ഒാപൺ ടെന്നിസ് ടൂർണമെൻറിൽ ടോപ് സീഡുകളായ സെർബിയയുടെ നൊവാക് ദ് യോകോവിച്, ജപ്പാെൻറ നവോമി ഒസാക എന്നിവർ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ദ്യോകോവിച ് സീഡില്ലാ താരം സ്വിറ്റ്സർലൻഡിെൻറ ഹെൻറി ലാക്സോനനെ 6-1, 6-4, 6-3ന് തകർത്തപ്പോൾ ഒസാക മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ സീഡ് ചെയ്യപ്പെടാത്ത ബെലറൂസിെൻറ വിക്ടോറിയ അസറെങ്കയെയാണ് 4-6, 7-5, 6-3ന് കീഴടക്കിയത്.
പുരുഷ വിഭാഗത്തിൽ നാലാം സീഡ് ഒാസ്ട്രിയയുടെ ഡൊമിനിക് തീം, അഞ്ചാം സീഡ് ജർമനിയുടെ അലക്സാണ്ടർ സ്വരേവ്, എട്ടാം സീഡ് അർജൻറീനയുടെ മാർട്ടിൻ ഡെൽപോട്രോ, ഒമ്പതാം സീഡ് ഇറ്റലിയുടെ ഫാബിയോ ഫൊഗീനി പത്താം സീഡ് റഷ്യയുടെ കരൻ ഖച്ചനോവ്, 13ാം സീഡ് ക്രൊയേഷ്യയുടെ ബോർന കോറിച്, 14ാം സീഡ് ഫ്രാൻസിെൻറ ഗെയ്ൽ മോൺഫിൽസ്, 18ാം സീഡ് ബൗറ്റിസ്റ്റ ആഗറ്റ് എന്നിവർ മൂന്നാം റൗണ്ടിൽ കടന്നപ്പോൾ വനിതകളിൽ മൂന്നാം സീഡ് റുമാനിയയുടെ സിമോണ ഹാലെപ്, എട്ടാം സീഡ് ആസ്ട്രേലിയയുടെ ആഷ്ലീഗ് ബാർറ്റി, പത്താം സീഡ് യു.എസിെൻറ സെറീന വില്യംസ്, 11ാം സീഡ് ബെലറൂസിെൻറ അരീന സബലേങ്ക, 14ാം സീഡ് യു.എസിെൻറ മാഡിസൺ കീസ്, 16ാം സീഡ് ചൈനയുടെ വാങ് ക്വിയാങ് എന്നിവരും മുന്നേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.