പാരിസ്: കളിമൺ കോർട്ടിലെ രാജാവ് താൻ തന്നെയെന്ന് റാഫേൽ നദാൽ ഒരിക്കൽ കൂടി തെളിയി ച്ചു. റൊളാങ് ഗരോസിലെ ഫിലിപെ ചാർട്രിയറിലെ ചുവന്ന കോർട്ടിൽ പവർ ടെന്നിസിെൻറ കളി മുഹൂർത്തങ്ങൾ പിറന്ന മത്സരത്തിൽ നാലാം സീഡ് ആസ്ട്രിയയുടെ ഡൊമിനിക് തീമിെൻറ വെല ്ലുവിളി നാല് സെറ്റ് പോരാട്ടത്തിൽ അതിജീവിച്ചായിരുന്നു രണ്ടാം സീഡായ സ്പെയിൻ താരത്തിെൻറ ഫ്രഞ്ച് ഒാപണിലെ 12ാം കിരീടധാരണം. സ്കോർ: 6-3, 5-7, 6-1, 6-1.
ഫ്രഞ്ച് ഒാപണിൽ ഫൈനലിലെത്തിയ 12 തവണയും കിരീടവുമായി മടങ്ങുകയെന്ന അപൂർവനേട്ടത്തിനും 33കാരൻ അർഹനായി.
18ാം ഗ്രാൻഡ്സ്ലാം കിരീടനേട്ടത്തോടെ റോജർ ഫെഡറർക്ക് (20) അടുത്തെത്താനും നദാലിനായി. കഴിഞ്ഞ തവണ ഫൈനലിൽ നദാലിന് മുന്നിൽ നേരിട്ടുള്ള സെറ്റുകളിൽ മുട്ടുമടക്കിയ തീമിന് ഇത്തവണ പോരാട്ടം നാല് സെറ്റിലേക്ക് നീട്ടാനായി.
ആദ്യ സെറ്റ് 6-3ന് അനായാസം അടിയറ വെച്ചെങ്കിലും രണ്ടാം സെറ്റിൽ ഒപ്പത്തിനൊപ്പം പിടിച്ച തീം ഒടുവിൽ നദാലിനെ ബ്രേക്ക് ചെയ്ത് 7-5ന് തുല്യത നേടിയതോടെ കളി ആവേശകരമായി. എന്നാൽ അപകടം മണത്ത നദാൽ കളി കടുപ്പിച്ചതോടെ മൂന്നും നാലും സെറ്റുകളിൽ തീമിന് നിലംതൊടാനായില്ല. 12 പോയൻറ് നേടുന്നതിനിടെ രണ്ട് പോയൻറ് മാത്രം വിട്ടുകൊടുത്ത് നദാൽ 12ാമതും ഫ്രഞ്ച് ഒാപൺ കിരീടമുയർത്തിയപ്പോൾ തീം തുടർച്ചയായ രണ്ടാം വർഷവും റണ്ണറപ്പായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.