പാരിസ്: ടെന്നിസ് കോർട്ടിലെ പുത്തൻ താരോദയമായി ലാത്വിയയുടെ ജെലീന ഒസ്റ്റപെൻകോ. മൂന്നുദിവസം മുമ്പ് 20ാം പിറന്നാൾ ആഘോഷിച്ച ഒസ്റ്റപെൻകോ കളിമൺ കോർട്ടിൽ വീരാംഗനയായി പുതുചരിത്രം കുറിച്ചു. പ്രവചനങ്ങൾ കാറ്റിൽപറത്തിയ ഫ്രഞ്ച് ഒാപൺ വനിതാ സിംഗ്ൾസ് ഫൈനലിൽ മൂന്നാം സീഡായ റുേമനിയയുടെ സിമോണ ഹാലെപിനെ അട്ടിമറിച്ച് ഒസ്റ്റപെൻകോയുടെ കിരീടനേട്ടം. ആദ്യ സെറ്റിൽ കീഴടങ്ങിയ ശേഷം അതിശയകരമായി തിരിച്ചുവന്ന ലാത്വിയക്കാരിക്കു മുന്നിൽ ഹാലെപിെൻറ ഒന്നാം നമ്പർ മോഹം നനഞ്ഞ പടക്കമായി. സ്കോർ 4-6, 6-4, 6-3.
മൂന്നുവർഷം മുമ്പ് മാത്രം ഗ്രാൻഡ്സ്ലാം കോർട്ടിലെത്തി ഒന്നും രണ്ടും റൗണ്ടിൽ മടങ്ങിയ ഒസ്റ്റപെൻകോ ഇക്കുറിയും പ്രവചനക്കാരുടെ പട്ടികയിൽ എവിടെയുമില്ലായിരുന്നു. റൊളാങ് ഗാരോയിൽ റാക്കറ്റുമായി ഇറങ്ങുേമ്പാർ 47ാം റാങ്കുകാരിക്ക് സീഡ്പോലും ലഭിച്ചിരുന്നില്ല. മിക്സഡ്, ഡബ്ൾസ് ഇനങ്ങളിൽ ആദ്യ റൗണ്ടിൽതന്നെ പുറത്തായി. വനിതാ സിംഗ്ൾസിൽ ആദ്യ മൂന്ന് റൗണ്ടിൽ എളുപ്പമായിരുന്നു പോരാട്ടം. എന്നാൽ, പ്രീക്വാർട്ടറിൽ 23ാം സീഡും മുൻ യു.എസ് ഒാപൺ ജേതാവുമായ സാമന്ത സ്റ്റോസറിനെ അട്ടിമറിച്ചു. ക്വാർട്ടറിൽ 11ാം സീഡ് കരോലിൻ വോസ്നിയാക്കിയെയും സെമിയിൽ 30ാം സീഡ് സ്വിറ്റ്സർലൻഡിെൻറ ടിമിയ ബാസിൻസ്കിയെയും വീഴ്ത്തി .
ഫൈനലിൽ ഹാലെപിനായിരുന്നു പിന്തുണയേറെ. ആരാധകരുടെ കൈയടിക്കിടെ ഒന്നാം സെറ്റിൽ റുമേനിയൻ താരം കോർട്ട് വാണു. സർവ് ബ്രേക്ക് ചെയ്ത് ഒസ്റ്റപെൻകോ ആദ്യ പോയൻറ് സ്കോർ ചെയ്തെങ്കിലും രണ്ടാം ഗെയിമിൽ സർവ് ബ്രേക്ക് ചെയ്ത് ഹാലെപ് തിരിച്ചെത്തി. രണ്ടാം സെറ്റിൽ ഹാലെപ് 3-0ത്തിന് മുന്നിൽ. എന്നാൽ, അടുത്ത മൂന്ന് ഗെയിമിലും ബ്രേക്ക്പോയൻറ് ഉൾപ്പെടെ നാല് ഗെയിം പിടിച്ച് ലാത്വിയക്കാരി 3-4ന് ലീഡ് ചെയ്തു. മൂന്നാം സെറ്റിൽ കളി മാറിമറിഞ്ഞു. പക്ഷേ, അവസാനം അഞ്ച് പോയൻറ് തുടർച്ചയായി പോക്കറ്റിലാക്കി ഫ്രഞ്ച് ഒാപണിൽ കൗമാരമുത്തമുറപ്പിച്ചു. റൊളാങ്ഗാരോയിൽ കിരീടമണിയുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായ ഇവർ, അൺസീഡായെത്തി ഫ്രഞ്ച് ഒാപൺ ജേതാവാകുന്ന ആദ്യ താരവുമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.