ബ്രസൽസ്: മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം ബെല്‍ജിയത്തിന്‍റെ കിം ക്ലൈസ്റ്റേഴ്‌സ് തിരിച്ചുവരവിന്. 36കാരിയ ായ താരം 2020ഓടെ കളിക്കളത്തിൽ സജീവമാകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂട െയാണ് താരം തിരിച്ചുവരവ് വ്യക്തമാക്കിയത്.
'കഴിഞ്ഞ ഏഴ് വർഷങ്ങൾ ഞാൻ അമ്മയുടെ കടമകളിൽ മാത്രമായിരുന്നു. അത് ഞാൻ ആസ്വദിക്കുന്നു. ഒപ്പം പ്രഫഷണൽ ടെന്നീസ് താരമാകുന്നതിലും ഞാൻ താൽപര്യപ്പെടുന്നു. ഒരേസമയം മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായും ടെന്നീസ് താരമായും മാറാൻ സാധിക്കില്ലേ. ഒരിക്കൽ കൂടി ഞാൻ തിരിച്ചുവരികയാണ്. 2020ൽ കാണാം' -താരം ട്വിറ്റർ വീഡിയോയിൽ പറയുന്നു.
2012ലാണ് കിം ക്ലൈസ്റ്റേഴ്സ് ടെന്നീസിനോട് വിടപറഞ്ഞത്. 2007ൽ പരിക്കിനെ തുടർന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നെങ്കിലും തിരിച്ചെത്തിയിരുന്നു. 2009ലും 2010ലും യു.എസ് ഓപ്പണും 2011ൽ ആസ്ട്രേലിയൻ ഓപ്പണും ക്ലൈസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്.
200ൽ യു.എസ് ഓപ്പൺ നേടിയതോടെ കുഞ്ഞിന് ജന്മം നൽകിയ ശേഷം പ്രധാന ടൂർണമെന്‍റിൽ ജേതാവാകുന്ന മൂന്നാമത്തെ താരമായി ക്ലൈസ്റ്റേഴ്സ് മാറിയിരുന്നു. 2011ൽ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. 1999ലാണ് ക്ലൈസ്റ്റേഴ്സ് കളിക്കളത്തിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.