മെൽബൺ: ആസ്ട്രേലിയൻ ഒാപൺ കലാശപ്പോരിൽ ഇടംപിടിക്കുന്ന ആദ്യ ക്രൊയേഷ്യക്കാരനാവണം എന്ന സിലിച്ചിെൻറ ആഗ്രഹം വഴിമാറിയില്ല. സെമിഫൈനൽ പോരാട്ടത്തിൽ ബ്രിട്ടെൻറ അവസാന പ്രതീക്ഷയായിരുന്ന കിലെ എഡ്മുണ്ടിനെ അനായാസം മറികടന്ന് മാരിൻ സിലിച്ചിെൻറ ജൈത്രയാത്ര. 6-2, 7-6, 6-2 എന്ന സ്കോറിനാണ് എഡ്മുണ്ടിനെതിരെ ആറാം സ്വീഡ് താരം കളി ജയിച്ചത്. റോജർ ഫെഡറർ - ചുങ് ഹിയോൺ സെമിഫൈനലിലെ വിജയികളാവും ഫൈനലിൽ സിലിച്ചിെൻറ എതിരാളി.
വനിതകളിൽ ലോക ഒന്നാം നമ്പർ താരം സിമോണ ഹാലെപ് മുൻ ചാമ്പ്യൻ എയ്ഞ്ചലിക് കെർബറെ തോൽപിച്ച് ഫൈനലിൽ കടന്നപ്പോൾ, എലിസ് മെർട്ടിനസിനെ തോൽപിച്ച് സ്വിറ്റ്സർലൻഡ് താരം വോസ്നിയാക്കിയും കൊട്ടിക്കലാശത്തിലെത്തി. ഒാപൺ യുഗത്തിലെ 50ാം ആസ്ട്രേലിയൻ ഒാപൺ ഫൈനലിൽ ഇതോടെ ഹാലെപ്^വോസ്നിയാക്കി സൂപ്പർ പോരാട്ടമായി. മുൻ ചാമ്പ്യനും 21ാം സ്വീഡുമായ ആഞ്ചലിക് കെർബറെ 6-3, 4-6, 9-7 സ്കോറിനാണ് ഹാലെപ് തോൽപിച്ചത്.
അതേസമയം, ഡാനിഷുകാരി ലോക രണ്ടാം നമ്പർ താരം വോസ്നിയാക്കി 6-3, 7-6 സ്കോറിനാണ് ബെൽജിയം താരം മെർട്ടൻസിനെ തോൽപിച്ചത്.
റാഫേൽ നദാലിനെ തറപറ്റിച്ച അതേ വീര്യം തന്നെയായിരുന്നു സിലിച്ച് സെമിയിൽ പുറത്തെടുത്തത്. ഫോർഹാൻഡ് ഷോട്ടുകളും വിന്നറുകളും പായിച്ച സിലിച്ചിനു മുന്നിൽ പിടിച്ചുനിൽക്കാൻ 49ാം റാങ്കുകാരനായ എഡ്മുണ്ടിനായില്ല. ആദ്യത്തെയും രണ്ടാമത്തെയും സെറ്റ് സിലിച്ച് അനായാസം നേടിയപ്പോൾ രണ്ടാം സെറ്റ് ടൈബ്രേക്കറിൽ പിടിച്ചെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.