മെല്‍ബണ്‍: ജര്‍മന്‍ സഹോദരങ്ങളായിരുന്നു ആസ്ട്രേലിയന്‍ ഓപണില്‍ കഴിഞ്ഞ ദിവസങ്ങളിലെ താരങ്ങള്‍. സെറീന-വീനസ് വില്യംസ്, മൈക്-ബോബ് ബ്രയാന്‍ എന്നീ പ്രമുഖ സഹോദരങ്ങളുടെ പടയോട്ടങ്ങള്‍ കണ്ട ടെന്നിസ് കോര്‍ട്ടില്‍ പുതിയ വാര്‍ത്തയല്ളെങ്കിലും ജയന്‍റ് കില്ളേഴ്സായി മാറിയാണ് ജര്‍മനിയുടെ സ്വരേവ് സഹോദരങ്ങള്‍ താരമായത്. ലോക ഒന്നാം നമ്പര്‍ ആന്‍ഡി മറെയുടെ കന്നി ആസ്ട്രേലിയന്‍ ഓപണ്‍ മോഹങ്ങള്‍ അട്ടിമിറിച്ച മിഷ സ്വരേവിനെയായിരുന്നു ഞായറാഴ്ച ട്വിറ്ററിലും ഫേസ്ബുക്കിലും ആരാധകര്‍ ഏറെ പരതിയത്. 29കാരനായ മിഷ പത്തു വര്‍ഷമായി സജീവമാണെങ്കിലും വെള്ളിവെളിച്ചത്തിലത്തെുന്നത് ആദ്യം. 2008 മുതല്‍ ഗ്രാന്‍ഡ്സ്ളാമുകളിലുണ്ടെങ്കിലും ഒന്ന്-രണ്ട് റൗണ്ടുകള്‍ക്കപ്പുറമത്തൊറില്ല. ഇക്കുറി ഏറ്റവും മികച്ച പ്രകടനമായി.
ഇളയ സഹോദരന്‍ അലക്സാണ്ടര്‍ സ്വരേവായിരുന്നു മെല്‍ബണില്‍ ആദ്യം ഹീറോ ആയത്. മൂന്നാം റൗണ്ടില്‍ കരുത്തനായ റാഫേല്‍ നദാലിനെ വെള്ളംകുടിപ്പിച്ച് കീഴടങ്ങിയ 19കാരന്‍ അലക്സാണ്ടറിനെ, മികച്ച ഭാവിതാരമെന്നു വിശേഷിപ്പിച്ചായിരുന്നു നദാല്‍ യാത്രയാക്കിയത്. നാലു മണിക്കൂര്‍ നീണ്ട അഞ്ചു സെറ്റ് പോരാട്ടത്തിനൊടുവില്‍ മാത്രം കീഴടങ്ങി. കോര്‍ട്ടില്‍ രണ്ടു വര്‍ഷം മുമ്പ് മാത്രം സജീവമായ അലക്സാണ്ടറാണ് ചേട്ടനെക്കാള്‍ സൂപ്പര്‍. റാങ്കിങ്ങില്‍ 24ാം സ്ഥാനം. മുന്‍ റഷ്യന്‍ താരമായ അലക്സാണ്ടര്‍ സ്വരേവ് സീനിയറിന്‍െറ മക്കളാണ് മിഷയും അലക്സാണ്ടര്‍ ജൂനിയറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.