മോൺട്രിയാൽ: തുടർച്ചയായ രണ്ടാം തവണ കിരീടം ലക്ഷ്യമിട്ട് റാഫേൽ നദാൽ മോൺട്രിയാൽ മ ാസ്റ്റേഴ്സ് ടെന്നിസ് ടൂർണമെൻറിെൻറ കലാശപ്പോരാട്ടത്തിന്. സെമി എതിരാളി ഗെയ്ൽ മോൻഫ്ലിസ് പരിക്കിനെത്തുടർന്ന് പിന്മാറിയതിനെത്തുടർന്ന് ഒരു ഷോട്ട് പോലും ഉതിർക്കാതെയാണ് നദാൽ ഫൈനൽ െബർത്ത് സ്വന്തമാക്കിയത്.
റഷ്യയുടെ ഡാനിൽ മെദ്വദേവാണ് കലാശക്കളിയിൽ നദാലിെൻറ എതിരാളി. നാട്ടുകാരനായ കരൻ ഖച്നോവിനെ 6-1, 7-6ന് തോൽപിച്ചാണ് താരം മുന്നേറിയത്. പുരുഷ ഡബ്ൾസിൽ രോഹൻ ബൊപ്പണ്ണ-ഡെനിസ് ഷപോവലോവ് സഖ്യം ഫൈനൽ കാണാതെ പുറത്തായി.
സെമിയിൽ നെതർലൻഡ്സിെൻറ റോബിൻ ഹാസി-വെസ്ലി കൂൾഹോഫ് സഖ്യത്തോട് നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്തോ-കനേഡിയൻ സഖ്യം അടിയറവ് പറഞ്ഞത്. സ്കോർ: 6-7 (3-7), 6-7.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.