ബുക്കറസ്റ്റ് (റുമേനിയ): ടെന്നിസ് ഇതിഹാസം സെറീന വില്യംസിനെതിരെ വംശീയ പരാമർശം നടത്തിയ മുൻ ലോക ഒന്നാംനമ്പർ ടെന്നിസ് താരം ഇലി നസ്താസെ മാപ്പുപറഞ്ഞു. തെൻറ പ്രസ്താവന തികച്ചും യാദൃച്ഛികമാണെന്നും സെറീനക്കെതിരെ വംശീയ പരാമർശത്തിന് ശ്രമിച്ചിട്ടില്ലെന്നും നസ്താസെ വിശദീകരിച്ചു.
‘‘ടെന്നിസ് ലോകത്തെ എക്കാലത്തെയും ഇതിഹാസമാണ് സെറീന. അവർ നേടിയെടുത്ത കിരീടങ്ങൾക്ക് എത്രത്തോളം അധ്വാനം വേണ്ടിവരുമെന്ന് നന്നായി അറിയുന്ന ആളാണ് ഞാൻ. വാർത്തസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകർ സെറീന കുഞ്ഞിന് ജന്മംനൽകാൻ പോകുന്നതിനെകുറിച്ച് ചോദിച്ചപ്പോൾ അവരോട് തികച്ചും യാദൃച്ഛികമായി പ്രതികരിച്ചതാണത്’’ -നസ്താസെ പറഞ്ഞു.
ഫെഡ് കപ്പ് വാർത്തസമ്മേളനത്തിനിടെയായിരുന്നു റുമേനിയൻ ടീം ക്യാപ്റ്റൻ കൂടിയായ നസ്താസെയുെട വിവാദ പ്രതികരണം. സെറീന വില്യംസ് ഗർഭിണിയായതിനോട് േചാക്ലറ്റും പാലും ചേർന്നാൽ എന്തുനിറമാകുമെന്ന് കാത്തിരുന്നു കാണാമെന്നായിരുന്നു നസ്താസെയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.