ന്യൂയോർക്ക്: ‘‘ചോക്ലറ്റ് പാലിനൊപ്പം ചേർന്നാൽ എന്തു നിറമാകും?’’ എൽ.കെ.ജിയിൽ പഠിക്കുന്ന ഒരു കൊച്ചുകുഞ്ഞിെൻറ നിഷ്കളങ്കമായ ചോദ്യമല്ലിത്. 1973ൽ ലോക ടെന്നിസിൽ ഒന്നാം റാങ്കുകാരനായിരുന്ന, ഇപ്പോൾ 70 വയസ്സുള്ള റുമേനിയക്കാരൻ ഇലിയ നസ്താസെയുടെ കമൻറാണ്. നിലവിലെ ലോക ഒന്നാം നമ്പർ വനിത താരമായ സെറീന വില്യംസ് ഗർഭിണിയാണെന്ന വാർത്തയോട് പ്രതികരിച്ചപ്പോഴാണ് ഇലിയ നസ്താസെ ഗുരുതരമായ വർണവെറിയൻ പരാമർശം സെറീനക്കുനേരെ ചൊരിഞ്ഞത്.
റെഡിറ്റ് ഡോട്ട് കോമിെൻറ സ്ഥാപകനായ അലക്സിസ് ഒഹാനിയൻ എന്ന വെള്ളക്കാരനാണ് കറുത്തവളായ സെറീനയുടെ ഭർത്താവ്. ഏറ്റവും ഒടുവിൽ ആസ്ട്രേലിയൻ ഒാപൺ നേടുേമ്പാൾ താൻ രണ്ടു മാസം ഗർഭിണിയായിരുന്നുവെന്ന് അടുത്ത ദിവസമാണ് സെറീന വെളിപ്പെടുത്തിയത്. ഇതേക്കുറിച്ചായിരുന്നു ഇലിയ നസ്താസെ വർണവെറി പൂണ്ട വാക്കുകളിൽ സെറീനയെ അധിക്ഷേപിച്ചത്.
‘‘കറുത്തവളായ സെറീനക്കും വെളുത്തവനായ ഒഹാനിയനും പിറക്കാൻ പോകുന്ന കുട്ടി ഏത് നിറത്തിലായിരിക്കുമെന്ന് കാത്തിരുന്നു കാണാം’’ എന്നായിരുന്നു ‘‘ചോക്ലറ്റും പാലും ചേർന്നാൽ എന്ത് നിറമായിരിക്കും എന്ന് കണ്ടറിയണം’’ എന്ന പരാമർശത്തിലൂടെ നസ്താസെ നടത്തിയത്. ബ്രിട്ടനിൽ നടക്കുന്ന ഫെഡ് കപ്പിൽ റുമേനിയൻ ടീമിെൻറ ക്യാപ്റ്റനായാണ് 70കാരനായ നസ്താസെ ബ്രിട്ടനിലെത്തിയത്. അതിനിടയിൽ ബ്രിട്ടീഷ് ടെന്നിസ് താരം അന്ന ക്യോതവോങ്ങിനോട് അശ്ലീലം പറയുകയും ബ്രിട്ടെൻറ ഒന്നാം നമ്പർ വനിത താരമായ ജൊഹന്ന കൊന്തയെ കളിക്കിടയിൽ തെറിവിളിക്കുകയും ചെയ്തതിന് നസ്താസെയെ പുറത്താക്കിയിരുന്നു.
എന്നാൽ, തികഞ്ഞ സമചിത്തതയോടെ സെറീന നൽകിയ മറുപടിയാണ് ഇപ്പോൾ കായികലോകം ചർച്ചചെയ്യുന്നത്. വൈകാരികത്തള്ളിച്ചയിൽ നിയന്ത്രണംവിടാതെ പക്വമായാണ് സെറീന പ്രതികരിച്ചത്.
‘‘എനിക്കും പിറക്കാനിരിക്കുന്ന എെൻറ കുഞ്ഞിനുമെതിരെ വംശീയ അധിക്ഷേപം ചൊരിഞ്ഞ, സഹകളിക്കാരിയോട് അശ്ലീലം പറഞ്ഞ നസ്താസെയെപ്പോലുള്ളവർ ജീവിക്കുന്ന സമൂഹത്തിലാണ് നമ്മളുമെന്നോർക്കുേമ്പാൾ നിരാശ തോന്നുന്നു. ഒരിക്കൽകൂടി ഞാൻ പറയുന്നു, ഇൗ ലോകം ഒത്തിരി മുന്നേറിയിട്ടുണ്ട്. ഒരുപാട് ചങ്ങലെക്കട്ടുകൾ നമ്മൾ പൊട്ടിച്ചെറിഞ്ഞിട്ടുണ്ട്. പക്ഷേ, ഇനിയും ഒത്തിരി മുന്നോട്ട് പോകേണ്ടിയിരിക്കുന്നു.
ഇൗ അധിക്ഷേപങ്ങൾ എന്നെ അധീരയാക്കുന്നില്ല. സ്നേഹം ചൊരിയുന്നതിൽനിന്ന് എന്നെ തടയുന്നുമില്ല...’’ ഇൻസ്റ്റഗ്രാമിൽ സെറീന കുറിച്ചു.
‘‘എെൻറ ധിക്കാരം നിങ്ങളെ അലോസരപ്പെടുത്തുന്നുേവാ? നിരാശകൊണ്ട് നിങ്ങളിങ്ങനെ ഞെരിഞ്ഞുടയുന്നതെന്തിനാണ്?
വാക്കുകൾകൊണ്ട് നിങ്ങൾ എനിക്കുനേരേ വെടിയുതിർത്തേക്കാം...െവറുപ്പുകൊണ്ട് നിങ്ങളെന്നെ കൊന്നേക്കാം...അപ്പോഴും കാറ്റുകണക്കെ ഞാൻ ഉയിർത്തെഴുന്നേൽക്കും...’’ എന്നു തുടങ്ങുന്ന, അമേരിക്കൻ കവിയും മനുഷ്യാവകാശപ്രവർത്തകയുമായ മയ ആഞ്ചലോയുടെ കവിത ഉദ്ധരിച്ചാണ് സെറീന മറുപടി കുറിച്ചത്.
എന്നാൽ, ക്ഷമപറയാൻ താനില്ലെന്ന ഉറച്ച നിലപാടിലാണ് നസ്താസെ. ക്യാപ്റ്റൻ എന്ന നിലയിൽ താൻ പ്രതിഫലം കൈപ്പറ്റുന്നിെല്ലന്നും ഒരു ചില്ലിക്കാശുപോലും പിഴയടക്കില്ലെന്നും നസ്താസെ ഉറപ്പിച്ചുപറയുന്നു. അതേസമയം, നസ്താസെയുടെ വംശീയ അധിക്ഷേപത്തിനെതിരെ റുമേനിയയുടെ ജിംനാസ്റ്റിക്സ് ഇതിഹാസം നദിയ കൊമനേച്ചി രംഗത്തുവന്നിട്ടുണ്ട്. കായികലോകത്തെ വനിതകളെ പിന്തുണക്കുന്നയാൾ എന്ന നിലയിൽ തനിക്ക് നസ്താസെയുടെ വൃത്തിെകട്ട വാക്കുകൾ അംഗീകരിക്കാനാകിെല്ലന്ന് നദിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.