ഇൗസ്റ്റ് റുതർഫോഡ്: കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്കുള്ള വഴിയടച്ച യുവൻറസിനെത്തന്നെ തോൽപിച്ച് കറ്റാലൻ നിരയുടെ പുതിയ കോച്ച് ഏണസ്റ്റോ വാൽവർഡേ വിജയത്തോടെ തുടങ്ങി. ബ്രസീൽ താരം നെയ്മർ രണ്ടു സൂപ്പർ ഗോളുമായി യുവൻറസ് പ്രതിരോധത്തെ കീറിമുറിച്ചപ്പോൾ, ഇൻറർനാഷനൽ ചാമ്പ്യൻസ് കപ്പിൽ 2-1നായിരുന്നു ബാഴ്സലോണയുടെ വിജയം.
ആദ്യ മത്സരത്തിന് മുഴുവൻ താരങ്ങളെയുമായാണ് വാൽവർഡേ യുവൻറസിനെതിരെ അണിനിരത്തിയത്. ലയണൽ മെസ്സി, പാകോ അൽകെയ്സർ, നെയ്മർ എന്നിവർക്കായിരുന്നു ആദ്യ പകുതിയിൽ ആക്രമണച്ചുമതല. മറുവശത്ത്, ബയേൺ മ്യൂണിക്കിൽ നിന്നെത്തിയ ഡഗ്ലസ് കോസ്റ്റ, ഉറുഗ്വായൻ കൗമാര താരം റൊഡ്രിഗോ ബെൻറ്റാക്കർ, മിലാനിൽനിന്ന് ചേക്കേറിയ മാറ്റിയ ഡി സിജിലിയോ എന്നീ താരങ്ങൾക്ക് കന്നിയങ്കത്തിന് അവസരം നൽകിയായിരുന്നു മാസിമിലാനോ അലെഗ്രി യുവൻറസിനെ ഇറക്കിയത്. എന്നാൽ, കളിതുടങ്ങി ചൂടാവുന്നതിനു മുേമ്പ നെയ്മർ രണ്ടു സൂപ്പർ ഗോളുകളിലൂടെ ഇതിഹാസ ഗോളി ബുഫണിനെ മറികടന്നിരുന്നു. 15ാം മിനിറ്റിൽ പാകോ അൽകെയ്സറിെൻറ അസിസ്റ്റിലാണെങ്കിൽ, രണ്ടാം ഗോൾ ചെല്ലിനിയടക്കം അഞ്ചു പ്രതിരോധക്കാരെ കടത്തിവെട്ടി സ്വന്തം പ്രകടനത്തിലായിരുന്നു. അവസാനത്തിൽ െചല്ലിനിയാണ് യുവൻറസിെൻറ ആശ്വാസ ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.