പാരിസ്: മൂന്നേമുക്കാൽ മണിക്കൂറും നാലു സെറ്റും നീണ്ട മാരത്തൺ അങ്കത്തിനൊടുവിൽ നൊവാക് ദ്യോകോവിച് ഫ്രഞ്ച് ഒാപൺ പുരുഷ സിംഗ്ൾസ് പ്രീക്വാർട്ടറിൽ. സ്പാനിഷ് താരം ബാറ്റിസ്റ്റ അഗറ്റിനെ വീഴ്ത്തിയാണ് ദ്യോകോയുടെ കുതിപ്പ്. സ്കോർ: 6-4, 7-6, 7-6, 6-2. ആദ്യ സെറ്റ് ജയത്തിനുശേഷം രണ്ടാം സെറ്റിൽ വീണുപോയ ദ്യോകോവിച് തുടർന്നുള്ള പോരാട്ടത്തിൽ ശക്തമായി തിരിച്ചെത്തിയാണ് കളിപിടിച്ചത്.
പുരുഷ വിഭാഗത്തിൽ അലക്സാണ്ടർ സ്വരേവ്, ഫെർണാണ്ടോ വെർഡാസ്കോ, കെയ് നിഷികോറി, വനിത സിംഗ്ൾസിൽ കരോലിന വോസ്നിയാകി, മാഡിസൺ കീ, ബാർബോറ സ്ട്രികോവ എന്നിവർ പ്രീക്വാർട്ടറിൽ കടന്നു.
രണ്ടാം സീഡായ വോസ്നിയാകി ഫ്രാൻസിെൻറ പൗളിൻ പാർമെൻറിയറിനെയാണ് തോൽപിച്ചത് (6-0, 6-3). മിക്സഡ് ഡബ്ൾസിൽ രോഹൻ ബൊപ്പണ്ണ-തിമിയ ബാബോസ് സഖ്യം ആദ്യ റൗണ്ടിൽ പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.