ലണ്ടൻ: വിംബ്ൾഡൺ സിംഗ്ൾസിൽ വമ്പന്മാർ മുന്നോട്ട്. ആൻഡി മറെ, റാഫേൽ നാദാൽ, നൊവാക് ദ്യോകോവിച് എന്നിവരാണ് വിജയത്തോടെ മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. ജർമനിയുടെ ഡസ്റ്റിൻ ബ്രൗണിനെ 6-3, 6-2, 6-2 ന് തോൽപിച്ചാണ് ബ്രിട്ടെൻറ ആൻഡി മറെയുടെ മുന്നേറ്റം. അമേരിക്കയുടെ ഡൊണാൾഡ് യങ്ങിനെ 6-4, 6-2, 7-5ന് തോൽപിച്ചാണ് ഫ്രഞ്ച് ഒാപൺ ജേതാവായ റാഫേൽ നദാൽ മൂന്നാം റൗണ്ടിൽ പ്രവേശിച്ചത്. റഷ്യയുടെ കരൻ കച്ചേനോവുമായാണ് നദാൽ മൂന്നാം റൗണ്ടിൽ ഏറ്റുമുട്ടുന്നത്. മറേക്ക് ഇറ്റാലിയൻ താരം ഫാബിയോ ഫോഗ്നിനിയാണ് എതിരാളി. സെർബിയൻ താരം നൊവാക് ദ്യോകോവിച് ചെക്ക് താരം ആഡം പാവ്ലാവ്സ്കിനെ തോൽപിച്ച് മൂന്നാംറൗണ്ടിൽ പ്രവേശിച്ചു. സ്കോർ: 2-6, 2-6-1-6.
അതേസമയം തമിഴ്നാട്ടുകാരൻ ജീവൻ നെടുഞ്ചെഴിയാനിെൻറ ഗ്രാൻഡ്സ്ലാം അരങ്ങേറ്റം ആദ്യ റൗണ്ടിലെ തോൽവിയോടെ അവസാനമായി. പുരുഷ വിഭാഗം ഡബ്ൾസിൽ ജീവിൻ- അമേരിക്കൻ പാർട്ണർ ജയർഡ് ഡൊണാൾഡ്സൺ സഖ്യം, ബ്രിട്ടീഷ് ജോടികളായ മാർകോസ് വില്ലിസ്- ജെയ് ക്ലാർക്ക് സഖ്യത്തോട് 7-6, 7-5, 6-7, 0-6, 3-6 എന്ന പോയൻറിന് തോറ്റാണ് പുറത്തായത്. മൂന്നു മണിക്കൂറും 15 മിനിറ്റും നീണ്ടു നിന്ന പോരാട്ടത്തിൽ അവസാന സെറ്റിലാണ് ഇന്ത്യൻ സഖ്യം തോൽക്കുന്നത്.
എന്നാൽ, വനിത ഡബ്ൾസിൽ ഇന്ത്യയുടെ സാനിയ മിർസ- ക്രിസ്റ്റൺ ഫ്ലിപ്കെൻ സഖ്യം നമോയ് ഒസാക- ഷുഹായ് സഹാങ് സഖ്യത്തെ 6-4, 6-3ന് തോൽപിച്ച് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. പുരുഷ ഡബ്ൾസിൽ ഇന്തോ-കനേഡിയൻ ജോടികളായ പേസ്-ഷമദിൻ സഖ്യവും ആദ്യ റൗണ്ടിൽ തോറ്റ് പുറത്തായി. ഒാസീസ് ജോടികളായ ജൂലിയൻ നോൾ-ഫിലിപ് ഒസ്വാൾഡ് സഖ്യത്തോട് 6-4, 6-4, 2-6, 6-7, 8-10 സ്കോറിന് തോറ്റാണ് പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.