ബെൽഗ്രേഡ്: കോവിഡ് കാര്യമായി ബാധിക്കാത്ത ബാൾക്കൻ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രദർശന ടെന്നിസ് ടൂർണമെൻറ് നടത്തി വിവാദത്തിലകപ്പെടുകയും കോവിഡ് ബാധിക്കുകയും ചെയ്ത ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ദ്യോകോവിച്ചിനെ ന്യായീകരിച്ച് മാതാപിതാക്കൾ.
ടൂർണമെൻറിനിടെ കളിക്കാർക്ക് അടക്കം കോവിഡ് പകരാൻ കാരണക്കാരൻ മറ്റൊരു കളിക്കാരനാണെന്ന് പിതാവ് സ്രജൻ ദ്യോകോവിച്ച് പറഞ്ഞു. മൂന്ന് കളിക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ടൂർണമെൻറ് റദ്ദാക്കിയിരുന്നു.
ടൂർണമെൻറിൽ പങ്കെടുത്ത ഗ്രിഗോർ ദിമിത്രോവാണ് രോഗം പരത്തിയതെന്ന് ദ്യോകോവിച്ചിെൻറ പിതാവ് ആരോപിച്ചു. ദിമിത്രോവ് മറ്റെവിടെയോ ആണ് പരിശോധന നടത്തിയത്.
അയാൾ രോഗിയായിരുന്നു. എവിടെ നിന്നാണ് രോഗം പകർന്നതെന്ന് ദിമിത്രോവ് തന്നെയാണ് പറയേണ്ടത്. ക്രൊയേഷ്യയുടെയും സെർബിയയിലെ ഒരു കുടുംബത്തിെൻറയും പ്രതിച്ഛായക്കും കളങ്കം വരുത്തി' സ്രജൻ ജോകോവിച്ച് പറഞ്ഞു.
ബോർന കോറിചി, വിക്ടർ ട്രോയിക്കി എന്നീ കളിക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സാമൂഹിക അകലം പാലിക്കാതെയും ആയിരക്കണക്കിന് കാണികളെ പ്രവേശിപ്പിച്ചും നിശാപാർട്ടി നടത്തിയും നടന്ന ടൂർണമെൻറിെൻറ മുഖ്യ സംഘാടകൻ ദ്യോകോവിച്ചായിരുന്നു.
മകനും ഭാര്യയും സുഖം പ്രാപിക്കുന്നതായും എന്നാൽ, വിമർശനങ്ങൾ താങ്ങാനാകാത്തതാണെന്നും മാതാവ് ഡിജാന ദ്യോകോവിച്ച് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.