ന്യൂയോർക്: ഹാർഡ് കോർട്ടിലെ ബ്ലോക്ക്ബസ്റ്റർ പോരാട്ടത്തിന് തിങ്കളാഴ്ച പു ലർച്ച ആർതർ ആഷെ സ്റ്റേഡിയം സാക്ഷിയാകും. 19ാം ഗ്രാൻഡ്സ്ലാം കിരീടമെന്ന റാഫേൽ നദാലിെ ൻറ ലക്ഷ്യത്തിനു മുന്നിൽ ഇനി കടമ്പയായി റഷ്യയുടെ ഡാനിയൽ മെദ്വദേവ് മാത്രം. സെമിയിൽ ഇ റ്റാലിയൻ താരം മാറ്റിയോ ബെററ്റിനിയെ 7-6, 6-4, 6-1ന് തോൽപിച്ചാണ് ലോക രണ്ടാംനമ്പർ താരമായ നദാൽ അഞ്ചാം യു.എസ് ഒാപൺ ഫൈനലിന് യോഗ്യത നേടിയത്.
അഞ്ചാം സീഡായ മെദ്വദേവ് ബൾഗേറിയൻ താരം ഗ്രിഗർ ദിമിത്രോവിെൻറ വെല്ലുവിളി മറികടന്നാണ് കലാശക്കളിക്ക് ടിക്കറ്റെടുത്തത്. സ്കോർ 7-6, 6-4, 6-3. ക്വാർട്ടറിൽ ഇതിഹാസ താരം റോജർ ഫെഡററെ അട്ടിമറിച്ചെത്തിയ താരമാണ് ദിമിത്രോവ്. 27ാം തവണ ഗ്രാൻഡ്സ്ലാം ഫൈനൽ കളിക്കാനൊരുങ്ങുന്ന നദാൽ നാലാം യു.എസ് ഒാപണാണ് ലക്ഷ്യമിടുന്നത്. വിംബ്ൾഡനിൽ ഒഴികെ സീസണിൽ മറ്റ് രണ്ടു ഗ്രാൻഡ്സ്ലാം ഫൈനലിലും ഒരുഭാഗത്ത് ഇൗ 33കാരനുണ്ടായിരുന്നു.
കഴിഞ്ഞ മാസം നടന്ന മോൺട്രിയാൽ മാസ്റ്റേഴ്സ് ഫൈനലിൽ നദാലും മെദ്വദേവും മുഖാമുഖം വന്നപ്പോൾ 6-3, 6-0ത്തിന് ജയം നദാലിനൊപ്പം നിന്നു. തൊട്ടുപിന്നാലെ നദാലില്ലാതെ നടന്ന സിൻസിനാറ്റി മാസ്റ്റേഴ്സിൽ മെദ്വദേവ് ചാമ്പ്യനായി. സമീപകാലത്ത് മികച്ച ഫോമിൽ കളിക്കുന്ന മെദ്വദേവിെൻറ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലാണിത്. കഴിഞ്ഞ ആറാഴ്ചക്കാലത്ത് കളിച്ച 22 മത്സരങ്ങളിൽ 20തിലും ജയം ഇൗ 23കാരനായിരുന്നു.
2005ൽ ആസ്ട്രേലിയൻ ഒാപൺ ചാമ്പ്യനായ മരത് സഫിന് ശേഷം ഗ്രാൻഡ്സ്ലാം ഫൈനൽ കളിക്കുന്ന ആദ്യ റഷ്യൻ താരമെന്ന പകിട്ടുമായാണ് മെദ്വദേവ് ഫൈനലിനിറങ്ങുക. 2000ത്തിൽ ചാമ്പ്യനായ സഫിനു ശേഷം മറ്റൊരു റഷ്യൻ താരം യു.എസ് ഒാപൺ ഫൈനൽ കളിക്കുന്നതും ഇതാദ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.