മെൽബൺ: ആധുനിക ടെന്നിസിലെ അതികായൻ റോജർ ഫെഡററെ വീഴ്ത്തിയ അട്ടിമറിവീരൻ സ്റ്റെ ഫാനോസ് സിറ്റ്സിപാസിന് മറ്റൊരു ഇതിഹാസതാരം റാഫേൽ നദാലിന് മുന്നിൽ അടിതെറ്റി. സ ്പെയ്നിെൻറ കാളക്കൂറ്റൻ ഗ്രീക് താരത്തെ കളിയുടെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചപ്പോൾ ആസ്ട്രേലിയൻ ഒാപൺ സെമിയിൽ സ്വന്തമായത് അനായാസ വിജയം. ആറ് പോയൻറ് മാത്രം വിട്ടു കൊടുത്താണ് രണ്ടാം സീഡ് താരം അഞ്ചാമത് ആസ്ട്രേലിയൻ ഒാപൺ ഫൈനലിലേക്ക് കുതിച്ചത്. സ്കോർ: 6-2, 6-4, 6-0. വെറും ഒരു മണിക്കൂർ 46 മിനിറ്റാണ് മത്സരം നീണ്ടത്. ടൂർണമെൻറിലിതുവരെ സർവ ിസ് ബ്രേക്ക് ചെയ്യാൻ എതിരാളികളെ അനുവദിക്കാത്ത നദാൽ തുടർച്ചയായി 63 സർവിസ് ഗെയിമ ുകളാണ് ജയിച്ചത്.
ചരിത്രനേട്ടത്തിലേക്ക് കണ്ണുനട്ടാണ് നദാൽ ഫൈനൽ പോരാട്ടത്തിനിറങ്ങുക. മെൽബൺ പാർക്കിൽ രണ്ടാം കിരടീം സ്വന്തമാക്കാനായാൽ ഒാപൺ യുഗത്തിൽ എല്ലാ ഗ്രാൻഡ്സ്ലാം കിരീടങ്ങളും രണ്ടു തവണ നേടുന്ന ആദ്യ താരമാവും നദാൽ. 2009ലായിരുന്നു നദാലിെൻറ ഏക ആസ്ട്രേലിയൻ ഒാപൺ വിജയം.
ഫെഡററെ അട്ടിമറിച്ചതോടെ ടെന്നിസിലെ ‘ഗ്രീക് ദൈവ’മായി വാഴ്ത്തപ്പെട്ട സിറ്റ്സിപാസിനെ നിലംതൊടാൻ അനുവദിക്കാതെയായിരുന്നു തുടക്കം മുതൽ നദാലിെൻറ കുതിപ്പ്. മുൻ റൗണ്ടുകളിൽ 19കാരൻ അലക്സ് ഡി മിനൗറിനെയും 21കാരൻ ഫ്രാൻസിസ് തിയഫോയെയും നിഷ് പ്രഭനാക്കിയതുപോലെ തുടക്കത്തിൽതന്നെ 21കാരനായ സിറ്റ്സിപാസിനെയും നിരായുധനാക്കിയായിരുന്നു 32കാരനായ നദാലിെൻറ മുന്നേറ്റം.
ടോപ്സീഡ് സെർബിയയുടെ നൊവാക് ദ്യോകോവിചും 28ാം സീഡ് ഫ്രാൻസിെൻറ ലൂകാസ് പൗളിയും തമ്മിൽ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമി വിജയിയാവും 18ാം ഗ്രാൻഡ്സ്ലാം തേടിയിറങ്ങുന്ന നദാലിെൻറ എതിരാളി. ആസ്ട്രേലിയൻ ഒാപണിൽ ഏഴാം കിരീടവും 15ാം ഗ്രാൻഡ്സ്ലാമും ലക്ഷ്യമിട്ടാണ് ദ്യോകോവിച്ചിെൻറ വരവ്. പൗളിക്ക് ആദ്യ ഗ്രാൻഡ്സ്ലാം സെമി പോരാട്ടമാണിത്.
പ്ലിസ്കോവയെ കീഴടക്കി ഒസാക; കോളിൻസിനെ തകർത്ത് ക്വിറ്റോവ
വനിത ഫൈനലിൽ നാലാം സീഡ് ജപ്പാെൻറ നവോമി ഒസാകയും ചെക് റിപ്പബ്ലിക്കിെൻറ പെട്ര ക്വിറ്റോവയും ഏറ്റുമുട്ടും. സെമിയിൽ ഒസാക 6-2, 4-6, 6-4ന് ഏഴാം സീഡ് ചെക് റിപ്പബ്ലിക്കിെൻറ കരോലിന പ്ലിസ് കോവയെ കീഴടക്കിയപ്പോൾ സീഡ് ചെയ്യപ്പെടാത്ത യു.എസ് താരം ഡാനിയല്ലെ കോളിൻസിനെ 7-6, 6-0ന് തോൽപിച്ചായിരുന്നു ക്വിറ്റോവയുടെ മുന്നേറ്റം. ഫൈനൽ ശനിയാഴ്ച നടക്കും.
സെറീന വില്യംസിനെ വീഴ്ത്തി യു.എസ് ഒാപൺ നേടിയ ഒസാകക്ക് തുടർച്ചയായ രണ്ടാം ഗ്രാൻഡ്സ്ലാം ഫൈനലാണിത്. ക്വാർട്ടറിൽ സെറീനയെ മലർത്തിയടിച്ചതിെൻറ ആത്മവിശ്വാസത്തിൽ എത്തിയ പ്ലിസ്കോവക്കെതിരെ ആദ്യ സെറ്റ് അനായാസം നേടിയാണ് 21കാരിയായ ഒസാക തുടങ്ങിയത്. രണ്ടാം സെറ്റിൽ പ്ലിസ്കോവ തിരിച്ചടിച്ചെങ്കിലും നിർണായകമായ മൂന്നാം സെറ്റിൽ ആധിപത്യം നിലനിർത്തി ഒസാക കന്നി ആസ്േട്രലിയൺ ഒാപൺ ഫൈനലിലേക്ക് മുന്നേറി.
വിംബിൾഡണിൽ രണ്ടു തവണ ജേത്രിയായിട്ടുള്ള ക്വിറ്റോവക്കും ഇത് ആദ്യ ആസ്ട്രേലിയൻ ഒാപൺ ഫൈനലാണ്. 2016ൽ വീട്ടിൽ മോഷ്ടാവിെൻറ കുത്തേറ്റതിനുശേഷമുള്ള ആദ്യ ഗ്രാൻഡ്സ്ലാം ഫൈനൽ പോരാട്ടവും. ആദ്യ സെറ്റിൽ ഒപ്പത്തിനൊപ്പം കോളിൻസിനെ ടൈബ്രേക്കറിൽ കീഴടക്കിയ 28കാരി രണ്ടാം സെറ്റിൽ എതിരാളിയെ നിലംതൊടീച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.