പാരിസ്: ഒാരോ ദിവസവും റാഫേൽ നദാലിന് വീര്യവും ശൗര്യവും കൂടുന്നുവെന്ന് പറഞ്ഞാൽ തെറ്റില്ല. ഒരാഴ്ച മുമ്പ് നഷ്ടമായ എ.ടി.പി റാങ്കിങ്ങിലെ ഒന്നാം സ്ഥാനം ഇറ്റാലിയൻ ഒാപൺ കിരീടനേട്ടത്തോടെ തിരിച്ചുപിടിച്ച് നദാൽ ഫ്രഞ്ച് ഒാപണിലേക്ക് ഒരു മുഴം നീട്ടിയെറിഞ്ഞു. 27നാണ് ഫ്രഞ്ച് ഒാപണിന് തുടക്കംകുറിക്കുന്നത്.
10 തവണ റൊളാങ്ഗാരോയിൽ കിരീടമണിഞ്ഞ നദാൽ മുഖ്യവെല്ലുവിളിയാവുമെന്ന് പ്രതീക്ഷിച്ചവരെ അട്ടിമറിച്ചാണ് ഇറ്റലിയിൽ ചാമ്പ്യനായത്. ഫൈനലിൽ ജർമനിയുടെ 21കാരനായ അലക്സാണ്ടർ സ്വരേവിനെയാണ് വീഴ്ത്തിയത്. സ്കോർ: 6-1, 1-6, 6-3. ഇറ്റലിയിൽ അദ്ദേഹത്തിെൻറ എട്ടാം കിരീടമാണിത്.
സെമിയിൽ നൊവാക് ദ്യോകോവിച്ചിനെ തോൽപിച്ചായിരുന്നു മുന്നേറ്റം. ഒരാഴ്ച മുമ്പ് മഡ്രിഡ് ഒാപൺ ക്വാർട്ടറിൽ പുറത്തായതോടെ നദാലിന് സ്ഥാനം നഷ്ടമാവുകയും ഫെഡറർ ഒന്നാം സ്ഥാനത്തു കയറുകയും ചെയ്തിരുന്നു. തുടർച്ചയായി 50 സെറ്റ് വിജയങ്ങളുമായി ലോക റെക്കോഡ് കുറിച്ച 31കാരൻ കരിയറിലെ മിന്നും ഫോമിലാണ് ഫ്രഞ്ച് ഒാപൺ കോർട്ടിലിറങ്ങാൻ ഒരുങ്ങുന്നത്.
റൊളാങ് ഗാരോയിൽ നിലവിലെ ചാമ്പ്യൻകൂടിയാണ് ഇദ്ദേഹം.വനിത സിംഗ്ൾസിൽ യുക്രെയ്െൻറ യെലിന സ്വിറ്റോലിന തുടർച്ചയായി രണ്ടാം വർഷവും കിരീടം നിലനിർത്തി. സിമോണ ഹാലെപിനെയാണ് തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.