മെൽബൺ: 20ാം ഗ്രാൻറ്സ്ലാമെന്ന ചരിത്രനേട്ടത്തിലേക്ക് റാക്കറ്റേന്തുന്ന സ്പാനിഷ് ഇ തിഹാസം റാഫേൽ നദാൽ അനായാസ ജയവുമായി ആസ്ട്രേലിയൻ ഓപൺ മൂന്നാം റൗണ്ടിൽ. ഒരു ഘട്ടത്തിൽപോ ലും പൊരുതാൻ മറന്ന അർജൻറീനയുടെ ഫ്രെഡറികോ ഡെൽബോണിസിനെയാണ് കരുത്തും പ്രതിരോ ധവും സമം ചേർത്ത കേളീമികവുമായി ലോക ഒന്നാം നമ്പർ താരം രണ്ടാം റൗണ്ടിൽ മറികടന്നത്. സ്ക ോർ: 6-3 7-6(4) 6-1.
11 വർഷം മുമ്പ് മെൽബൺ പാർക്കിൽ ആദ്യമായി മുത്തമിട്ട കിരീടം വീണ്ടും എത്തിപ്പിടിക്കാൻ എത്തിയ നദാലിന് ലാറ്റിൻ അമേരിക്കൻ എതിരാളി ഒരിക്കലും വെല്ലുവിളി ഉയർത്തിയില്ല. രണ്ടര മണിക്കൂർ പോരാട്ടത്തിൽ രണ്ടാം സെറ്റിൽ മാത്രമാണ് താരതമ്യേന ശക്തമായ കളി കണ്ടത്.
ടൈ ബ്രേക്കറിലേക്കു നീണ്ട സെറ്റ് പിടിച്ചതോടെ കളി കൈവിട്ട് എതിരാളി തോൽവി സമ്മതിക്കുകയായിരുന്നു. ഒമ്പതു തവണ ബ്രേക്ക് ചെയ്യാൻ അവസരം ലഭിച്ചിട്ടും രണ്ടാം സെറ്റ് ടൈ ബ്രേക്കറിലേക്ക് നീണ്ടുപോയത് വിശ്വസിക്കാനാവുന്നില്ലെന്ന് 33കാരനായ നദാൽ പറഞ്ഞു.
മത്സരത്തിനിടെ, നദാലിെൻറ റിട്ടേൺ തലക്കേറ്റ ബാൾ ഗേളിന് സ്നേഹമുത്തം നൽകി മാപ്പുപറഞ്ഞ് ആശ്വസിപ്പിച്ചതും കൗതുക കാഴ്ചയായി. മൂന്നാം റൗണ്ടിൽ 27ാം സീഡ് പാേബ്ലാ കാരിനോ ബസ്റ്റയാണ് നദാലിെൻറ എതിരാളി. കഴിഞ്ഞതവണ കലാശപ്പോരിലാണ് നദാൽ കീഴടങ്ങിയിരുന്നത്.
മറ്റു പുരുഷവിഭാഗം മത്സരങ്ങളിൽ ഡൊമിനിക് തിയം, റഷ്യയുടെ കാരൻ ഖച്ചനോവ്, ആസ്ട്രേലിയയുടെ നിക് കിർഗിയോസ് എന്നിവർ അടുത്ത റൗണ്ടിലേക്ക് മുന്നേറി.
രണ്ടുതവണ ഫ്രഞ്ച് ഓപൺ ഫൈനൽ കളിച്ച തിയം അഞ്ചു സെറ്റ് നീണ്ട മത്സരത്തിൽ 140ാം റാങ്കുള്ള താരം ബോൾട്ടിനെയാണ് മറികടന്നത്.
സ്കോർ: 6-2 5-7 6-7 (5-7) 6-1 6-2. വനിത വിഭാഗത്തിൽ സിമോണ ഹാലെപ്, സ്വിറ്റോളിന എന്നിവർ മൂന്നാം റൗണ്ടിലേക്ക് മുന്നേറിയപ്പോൾ സ്വറ്റ്ലാന കുസ്നെറ്റ്സോവ, കാമില ജോർജിയോടു തോറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.