ന്യൂഡൽഹി: ഇന്ത്യക്കുവേണ്ടി കളിക്കാൻ അവസരം കിട്ടുേമ്പാൾ എതിരാളിയോ വേദിയോ അല്ല പ ്രധാനമെന്ന് ടെന്നിസ് താരം ലിയാൻഡർ പേസ്. രാജ്യത്തിനുവേണ്ടി എവിടെയും കളിക്കാൻ തയാറാണ്. പാകിസ്താനിലും കളിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിലെ ഇസ്ലാമാബാദിൽ നിശ്ചയിച്ച ഡേവിസ് കപ്പ് ഏഷ്യ ഓഷ്യാനിയ ക്വാളിഫയറിൽനിന്ന് മഹേഷ് ഭൂപതി അടക്കം പ്രമുഖർ പിന്മാറിയ സാഹചര്യത്തിലാണ് പേസിെൻറ പ്രഖ്യാപനം.
2018ൽ ൈചനക്കെതിരെ ഡബ്ൾസിൽ 43ാം ജയമെന്ന റെക്കോഡ് സ്വന്തമാക്കിയ പേസ് പിന്നീട് ഇന്ത്യക്കായി കളിച്ചിട്ടില്ല. സെപ്റ്റംബറിൽ യു.എസ് ഓപണിലാണ് അവസാനമായി ഇറങ്ങിയത്. പാകിസ്താനെതിരായ മത്സരം പേസിെൻറ രാജ്യത്തിനായുള്ള അവസാന മത്സരങ്ങളിലൊന്നാകുമെന്നാണ് കരുതുന്നത്.
അതേസമയം, സുരക്ഷ കണക്കിലെടുത്ത് ഡേവിസ് കപ്പ് മത്സരങ്ങൾ ഉസ്ബകിസ്താൻ നഗരമായ നൂർ സുൽത്താനിലേക്ക് മാറ്റിയിരുന്നു. ഇതിനെതിരെ പാക് ടെന്നിസ് അധികൃതർ അപ്പീൽ നൽകിയിട്ടുണ്ട്. നവംബർ 29, 30 തീയതികളിലാണ് മത്സരം. പാകിസ്താനിൽനിന്ന് മത്സരങ്ങൾ മാറ്റിയെങ്കിലും ഭൂപതിയെയും രോഹൻ ബൊപ്പണ്ണയെയും അടക്കം പരിഗണിക്കേണ്ടതില്ലെന്നാണ് ഓൾ ഇന്ത്യ ടെന്നിസ് അസോസിയേഷെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.