ന്യൂയോർക്: ആരാധകർ കാത്തിരിക്കുന്ന സൂപ്പർ സെമിഫൈനൽ പോരാട്ടത്തിന് വേദിയൊരുക്കി റാഫേൽ നദാലും റോജർ ഫെഡററും മുന്നോട്ട്. യു.എസ് ഒാപൺ പുരുഷ സിംഗ്ൾസ് മൂന്നാം റൗണ്ടിൽ വിയർപ്പൊഴുക്കി ജയിച്ചാണ് ഗ്രാൻഡ്സ്ലാമിലെ രാജാക്കന്മാരുടെ കുതിപ്പ്. ഒന്നാം നമ്പറായ നദാൽ നാലു സെറ്റ് നീണ്ട പോരാട്ടത്തിൽ അർജൻറീനക്കാരൻ ലിയനാർഡോ മേയറെ തോൽപിച്ചാണ് പ്രീക്വാർട്ടറിൽ ഇടംപിടിച്ചത്. സ്കോർ: 6-7, 6-3, 6-3, 6-4. യുക്രെയ്െൻറ അലക്സാണ്ടർ ഡൊൾഗപലോവാണ് അടുത്ത റൗണ്ടിൽ നദാലിെൻറ എതിരാളി.
സ്പെയിനിെൻറ ഫെലിസിയാനോ ലോപസിനെ മൂന്ന് സെറ്റിൽ പിടിച്ചുകെട്ടിയാണ് റോജർ ഫെഡററുടെ യാത്ര. 31ാം സീഡായ ലോപസിനെ 6-3, 6-3, 7-5 സ്കോറിനാണ് ഫെഡ് എക്സ്പ്രസ് കീഴടക്കിയത്. ജർമൻ മാരം ഫിലിപ് കോൾഷ്രീബറാണ് അടുത്ത എതിരാളി. ബെൽജിയം താരം ഡേവിഡ് ഗോഫിൻ, ആറാം സീഡ് ഡൊമിനിക് തീം, യുവാൻ മാർട്ടിൻ ഡെൽപോട്രോ എന്നിവരും പ്രീക്വാർട്ടറിൽ കടന്നു.
വനിതകളിൽ ചൈനീസ് താരത്തിെൻറ അട്ടിമറി ഭീഷണി മറികടന്ന് ഒന്നാം സീഡ് കരോലിന പ്ലിസ്കോവ പ്രീക്വാർട്ടറിൽ കടന്നു. ഷുയി ഴാങ്ങിനെ 3-6, 7-5, 6-4 സ്കോറിനാണ് വീഴ്ത്തിയത്. ലൂസി സഫറോവ, യുക്രെയ്െൻറ എലിന സ്വിറ്റോലിന, ഡാരിയ കസാറ്റ്കിന എന്നിവരും പ്രീക്വാർട്ടറിൽ കടന്നു. ഫ്രഞ്ച് ഒാപൺ ചാമ്പ്യനായ ജെലിന ഒസ്റ്റപെൻകോയെ അട്ടിമറിച്ചാണ് കസാറ്റ്കിന മുന്നേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.