ലണ്ടൻ: വിംബ്ൾഡൺ പുരുഷ സിംഗ്ൾസിൽ കിരീട പ്രതീക്ഷയോടെയെത്തിയ ആൻഡി മറെയും നൊവാക് ദ്യോകോവിചും ക്വാർട്ടറിൽ മടങ്ങിയപ്പോൾ കിരീടത്തിലേക്കുള്ള യാത്ര എളുപ്പമാക്കി റോജർ ഫെഡറർ സെമിയിൽ. നിലവിലെ ചാമ്പ്യനായ ആൻഡി മറെയുടെ മൂന്നാം കിരീടമെന്ന സ്വപ്നം അമേരിക്കയുടെ 24ാം സീഡ് താരം സാം ക്യുവറി അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ അട്ടിമറിച്ചു. സ്കോർ: 3-6, 6-4, 6-7, 6-1, 6-1. തൊട്ടുപിന്നാലെ കളത്തിലിറങ്ങിയ മുൻ ചാമ്പ്യൻ നൊവാക് ദ്യോകോവിച് പരിക്കിനെ തുടർന്ന് പിൻവാങ്ങി. ആദ്യ സെറ്റ് തോറ്റ ദ്യോകോവിച് റിട്ടയർ ആയതോടെ (7^6, 2^0) തോമസ് ബെർഡിച് സെമിയിൽ കടന്നു. കാനഡയുടെ മിലോസ് റോണികിനെ നേരിട്ടുള്ള സെറ്റിൽ വീഴ്ത്തിയാണ് റോജർ ഫെഡറർ സെമിയിൽ കടന്നത്.സ്കോർ: 6^4, 6^2, 7^6. തോമസ് ബെർഡിചാണ് ഫെഡററുടെ അടുത്ത എതിരാളി.
പ്രീക്വാർട്ടറിൽ നദാലിനെ അട്ടിമറിച്ച ഗില്ലസ് മുള്ളർ ക്വാർട്ടറിൽ മടങ്ങി. ക്രൊയേഷ്യയുടെ ആറാം സീഡുകാരൻ മരിൻ സിലിച് അഞ്ച് സെറ്റ് മത്സരത്തിലാണ് മുള്ളറുടെ കുതിപ്പിന് അന്ത്യം കുറിച്ചത്. സ്കോർ: 3^6, 7^6, 7^5, 5^7, 6^1. സെമിയിൽ സിലിചും ക്യുവറിയും ഏറ്റുമുട്ടും. 16ാം സീഡായ അമേരിക്കൻ താരത്തിനെതിരെ ആദ്യ സെറ്റ് ജയിച്ച മറെ, രണ്ടാം സെറ്റിൽ നടുവേദനയെ തുടർന്ന് വലഞ്ഞു. ഇടവേളയിൽ ഫിസിയോയുടെ സഹായം തേടി തിരിച്ചെത്തിയെങ്കിലും പച്ചപ്പുൽ കോർട്ടിലെ അനായാസത കൈവിട്ടു.
ചാമ്പ്യൻതാരത്തിെൻറ അവശത മുതലെടുത്ത ക്യുവറി കളി ജയിച്ച് സെമിയിൽ ഇടംപിടിച്ചു. രണ്ടാം സെറ്റിൽ അമേരിക്കൻതാരത്തിനായിരുന്നു ജയമെങ്കിലും മൂന്നാം സെറ്റിൽ മറെ ടൈബ്രേക്കറിലൂടെ തിരിച്ചെത്തി. എന്നാൽ, നാലും അഞ്ചും സെറ്റിൽ പിഴവുകൾ ആവർത്തിച്ചതോടെ സാം ക്യുവറി അനായാസ ജയം പിടിച്ച് സെമിയിലേക്ക്. 2009ൽ ആൻഡി റോഡിക് വിംബ്ൾഡൺ സെമിയിലെത്തിയശേഷം ഒരു അമേരിക്കൻ താരത്തിെൻറ ആദ്യ ഗ്രാൻഡ്സ്ലാം സെമിയാണിത്.
രണ്ടാം ക്വാർട്ടറിൽ റോജർ ഫെഡറർ കാനഡയുടെ മിലോസ് റോണികിനെ വീഴ്ത്തി സെമിയിൽകടന്നു. സ്കോർ വനിത വിഭാഗം സിംഗ്ൾസിൽ വീനസ് വില്യംസ് യൊഹാന കോെൻറയെയും, ഗർബിൻ മുഗുരുസ റിബറികോവയെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.