വീണ്ടും ഫെഡ് ​എക്സ്പ്രസ്

ടോക്യോ: മിയാമി ഒാപ്പൺ ടെന്നീസ് പുരുഷ വിഭാഗം സിങ്കിൾസ് കിരീടം റോജർ ഫെഡററിന്. കരുത്തനായ എതിരാളി റഫേൽ നാദാലിനെ നേരിട്ടുള്ള രണ്ടു സെറ്റിന് തകർത്താണ് 18 തവണ ഗ്രാം സ്ലാം ചാമ്പ്യൻ കൂടിയായ ഫെഡറർ കിരീടം ചൂടിയത്. സ്കോർ 6-3, 6-4. 

ആരോഗ്യവാനായിരിക്കുേമ്പാൾ തനിക്ക് ഇതുപോലെ നന്നായി ടെന്നീസ് കളിക്കാൻ കഴിയുമെന്നും ഫൈനലിൽ നാദാലിനോട് ഏറ്റമുട്ടുമെന്ന് ഒട്ടും വിചാരിച്ചിരുന്നില്ലെന്നും മത്സരശേഷം ഫെഡറർ മാധ്യമങ്ങളോട് പറഞ്ഞു. 

കൈമുട്ടിലെ പരിക്കിനെ തുടർന്ന് 2016 പകുതിയായപ്പോൾ  കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന ഫെഡറർ മിയാമി ഒാപ്പണിന് മുമ്പുള്ള നാല് ടൂർണമെൻറുകളിൽ മൂന്നിലും നദാലിനെ പരാജയപ്പെടുത്തിയിരുന്നു. മിയാമി ഒാപ്പണിൽ നദാലിെൻറ അഞ്ചാം തോൽവിയാണിത്.

Tags:    
News Summary - Roger Federer beats Rafael Nadal to become

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.