ഫെഡ് എക്സ്പ്രസ് തിരിച്ചത്തെി; വിരമിക്കല്‍ മൂന്നുവര്‍ഷം കഴിഞ്ഞ് മാത്രം

പെര്‍ത്ത്: പരിക്കും വിശ്രമവും കഴിഞ്ഞ് ആറുമാസത്തെ ഇടവേളക്കു ശേഷം റോജര്‍ ഫെഡറര്‍ വീണ്ടും കോര്‍ട്ടില്‍. ജനുവരി ഒന്നിന് ആരംഭിക്കുന്ന ഹോപ്മാന്‍ കപ്പില്‍ മത്സരിക്കുന്ന ഫെഡ്സ് എക്സ്പ്രസ് കഴിഞ്ഞ ദിവസം നിറഗാലറിക്കു മുന്നില്‍ പരിശീലനത്തിനിറങ്ങി. തിരിച്ചുവരവില്‍ ഫോമിനെ കുറിച്ച് ഉറപ്പുപറയാന്‍ മടിച്ച ഫെഡറര്‍ പക്ഷേ, റിട്ടയര്‍മെന്‍റിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ളെന്ന് വ്യക്തമാക്കി. അടുത്ത മൂന്നു നാല് വര്‍ഷം കഴിഞ്ഞ് മാത്രമേ വിരമിക്കലിനെ കുറിച്ച് ആലോചിക്കുന്നുള്ളൂവെന്നായിരുന്നു 35കാരനായ ഫെഡററുടെ മറുപടി. ജൂലൈയില്‍ നടന്ന വിംബ്ള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പിനിടെയാണ് കാല്‍മുട്ടിലെ പരിക്കിനെ തുടര്‍ന്ന് ഫെഡറര്‍ കോര്‍ട്ട് വിട്ടത്. ഹോപ്മാന്‍ കപ്പില്‍ നാട്ടുകാരി ബെലിന്‍ഡ ബെന്‍സിചിനൊപ്പമാണ് ഫെഡറര്‍ മത്സരിക്കുന്നത്. ബ്രിട്ടനാണ് ആദ്യ എതിരാളി. സിംഗ്ള്‍സിലെ ആദ്യ മത്സരത്തില്‍ ഡാനിയേല്‍ ഇവാന്‍സിനെ നേരിടും.
Tags:    
News Summary - Roger Federer hopes to play at least two or three more years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.