മോണാകോ: കായിക ലോകത്തിെൻറ ഒാസ്കർ പുരസ്കാരമായ ലോറസ് അവാർഡ് റോജർ ഫെഡററിനും സെറിന വില്യംസിനും. 20 ഗ്രാൻഡ്സ്ലാം കിരീടം നേടിക്കഴിഞ്ഞ സീസണും ഇൗ സീസണും ഗംഭീരമാക്കിയ റോജർ ഫെഡററിനെ വെല്ലാൻ പുരുഷ വിഭാഗത്തിൽ മറ്റാരുമുണ്ടായില്ല. തിരിച്ചുവരവിനുള്ള പുരസ്കാരവും (കംബാക്ക് ഒാഫ് ദി ഇയർ) ഫെഡറർക്കു തന്നെ.
സ്വിസ് ടെന്നിസ് താരത്തിെൻറ കരിയറിലെ അഞ്ചാം ലോറസ് പുരസ്കാരം കൂടിയാണിത്. നേരത്തെ 2005, 2006, 2007, 2008 വർഷങ്ങളിൽ തുടർച്ചയായി നാലുതവണ നേടിയ ശേഷം പത്തുവർഷത്തെ ഇടവേളയിലാണ് ഇക്കുറി വിജയപീഠമേറിയത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ (ഫുട്ബാളർ), മുഹമ്മദ് ഫറ (അത്ലറ്റിക്സ്), ക്രിസ് ഫ്രും (സൈക്ലിങ്), ലുയിസ് ഹാമിൽട്ടൻ (എഫ്.വൺ), റാഫേൽ നദാൽ (ടെന്നിസ്) എന്നിവരെയാണ് ഫെഡറർ വോെട്ടടുപ്പിൽ പിന്തള്ളിയത്. മികച്ച ടീമിനുള്ള അവാർഡ് ഫോർമുല വണ്ണിലെ മേഴ്സിഡസ് സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.