മയാമി: ലോക ഒന്നാം നമ്പർ താരം റോജർ ഫെഡറർ മയാമി ഒാപണിൽനിന്ന് പുറത്തായി. രണ്ടാം റൗണ്ടിൽ ആസ്േട്രലിയൻ താരം താനസി കോക്കിനക്കിസിനോട് തോറ്റാണ് സ്വിസ് താരം പുറത്താവുന്നത്. സ്കോർ: 3-6, 6-3, 7-6. തോൽവിക്കു പിന്നാലെ വരുന്ന ഫ്രഞ്ച് ഒാപണിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചു.
കഴിഞ്ഞ വർഷവും കളിമൺ കോർട്ടിലെ പോരാട്ടത്തിൽ നിന്നും ഫെഡറർ പിൻവാങ്ങിയിരുന്നു. രണ്ടാം റൗണ്ടിൽ പുറത്തായതോടെ എ.ടി.പി റാങ്ക് പട്ടികയിൽനിന്നും താരത്തിന് ഒന്നാം റാങ്ക് നഷ്ടമായേക്കും. ആദ്യ സ്ഥാനം നിലനിർത്തണമെങ്കിൽ ഇൗ ടൂർണമെൻറിൽ ഫെഡറർക്ക് ക്വാർട്ടർ ഫൈനലിലെത്തേണ്ടിയിരുന്നു.
175ാം റാങ്കുകാരനായ കോക്കിനക്കിസിനെതിരെ ആദ്യ സെറ്റ് ജയിച്ച് (6^3) തുടങ്ങിയെങ്കിലും തുടർന്നുള്ള രണ്ടു സെറ്റുകളും സ്വിസ്താരത്തിന് നഷ്ടമാവുകയായിരുന്നു. 2003ൽ 178ാം റാങ്കുകാരനായ ഫ്രാൻസിസ്കോ ക്ലാവെറ്റ് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ലെയ്ട്ടൺ ഹെവിറ്റിനെ തോൽപിച്ചതിനുശേഷം ഇതാദ്യമായാണ് താഴെ റാങ്കുകാരൻ മിയാമിയിൽ അട്ടിമറി നടത്തുന്നത്.
വനിത സിംഗ്ൾസിൽ ലോക ഒന്നാം നമ്പർ താരം സിമോണ ഹാലെപ് മൂന്നാം റൗണ്ടിൽ പുറത്തായി. പോളണ്ടിെൻറ അഗ്നീസ്ക റഡ്വാൻസ്കയോട് 3-6, 6-2, 6-3ന് തോറ്റാണ് ഹാലെപ് പുറത്താവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.