ന്യൂയോർക്: അർതർ ആഷെ ടെന്നിസ് കോർട്ടിൽ ഇതാദ്യമായി റഫേൽ നദാൽ-റോജർ ഫെഡറർ സൂപ്പർ പോരാട്ടത്തിന് കാത്തിരുന്ന ആരാധകർക്ക് വീണ്ടും നിരാശ. യു.എസ് ഒാപൺ സെമിയിൽ ഇതിഹാസ പോരാട്ടം കാണാൻ മോഹിച്ചവരെ നിരാശപ്പെടുത്തി റോജർ ഫെഡറർ ക്വാർട്ടറിൽ പുറത്തായി. അർജൻറീനയുടെ വെറ്ററൻ താരം യുവാൻ മാർട്ടിൻ ഡെൽ പോട്രോ കളം വാണു കളിച്ചപ്പോൾ സീസണിൽ രണ്ടു ഗ്രാൻഡ്സ്ലാം കിരീടം ചൂടിയ ഫെഡ് എക്സ്പ്രസ് കിതച്ചുവീണു. സെമിയിൽ ഡെൽ പോട്രോയും റഫേൽ നദാലും ഏറ്റുമുട്ടും. ക്വാർട്ടറിലെ ആവേശപ്പോരാട്ടത്തിൽ ഫെഡററിനെ നാല് സെറ്റിൽ കീഴടക്കിയാണ് മുൻ ചാമ്പ്യൻ കൂടിയായ ഡെൽ പോട്രാ സെമിയിൽ കടന്നത്. സ്കോർ 7-5, 3-6, 7-6, 6-4. മറ്റൊരു ക്വാർട്ടറിൽ ഒന്നാം സീഡായ നദാൽ റഷ്യയുടെ ആന്ദ്രെ റുബലേവിനെ വീഴ്ത്തി സെമിയിൽ കടന്നു. ഒരിക്കൽ പോലും വെല്ലുവിളി ഉയർത്താനാവാതെ തളർന്ന റുബലേവിനെതിരെ അനായാസമായിരുന്നു നദാലിെൻറ ജയം. സ്കോർ 6-1, 6-2, 6-2.
ഇടവേളക്കുശേഷം കോർട്ടിലെത്തിയ ഡെൽ പോട്രോ പരിക്കിെൻറയൊന്നും ആലസ്യമില്ലാതെയാണ് വമ്പൻ മത്സരത്തിനിറങ്ങിയത്. അതേസമയം, സീസണിൽ കളിച്ച രണ്ട് ഗ്രാൻഡ്സ്ലാമിലും കിരീടമണിഞ്ഞ ഫെഡറർ ക്വാർട്ടറിൽ അേമ്പ പരാജയമായി. ആദ്യ സെറ്റ്തന്നെ കീഴടങ്ങിയതോടെ പ്രതിരോധത്തിലേക്ക് നീങ്ങിയ ഫെഡ് എക്സ്പ്രസിന് ഡെൽ പോട്രോയുടെ ആത്മവിശ്വാസത്തെ ഒരിക്കൽപോലും വെല്ലുവിളിക്കാനുമായില്ല. ‘എെൻറ സർവുകൾ മികച്ചതായിരുന്നു. ഫോർഹാൻഡ് ഷോട്ടുകളിൽ മേധാവിത്വം നിലനിർത്താനുമായി. ഏറെ സംതൃപ്തി നൽകിയ മത്സരം. ഇൗ ജയം അർഹിച്ചതായി തോന്നി’ -മത്സരശേഷം മനസ്സുതുറന്ന ഡെൽ പോട്രോയുടെ വാക്കുകളിൽ എല്ലാമുണ്ടായിരുന്നു. 2013 വിംബ്ൾഡണിനുശേഷം ആദ്യ ഗ്രാൻഡ്സ്ലാം സെമി ഫൈനലിനാവും ഡെൽ പോട്രോ വെള്ളിയാഴ്ച ഇറങ്ങുന്നത്. ഹോം ഗ്രൗണ്ടായി മാറിയ ആർതർ ആഷെയിൽ നദാലിനെതിരെയും ഇൗ ഫോം നിലനിർത്താനാവുമെന്ന് 2009ലെ യു.എസ് ഒാപൺ ജേതാവുകൂടിയായ അർജൻറീന താരം പറഞ്ഞു. അന്ന് റോജർ ഫെഡററെതന്നെയായിരുന്നു ഡെൽ പോട്രോ കീഴടക്കിയത്.
ഒന്നാം സെറ്റിൽ ടൈബ്രേക്കറിൽ കീഴടങ്ങിയ ഫെഡറർ രണ്ടാം സെറ്റിൽ മികച്ച ഫോമിൽ തിരിച്ചെത്തി ലീഡ് പിടിച്ചിരുന്നു. നിർണായക മൂന്നാം സെറ്റിലും കളി ടൈബ്രേക്കറിലേക്ക് നീങ്ങി. എന്നാൽ, നാല് സെറ്റ് പോയൻറുകൾ രക്ഷപ്പെടുത്തി ഗെയിം പിടിച്ച ഡെൽ പോട്രോക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. നാലാം സെറ്റിൽ ഫെഡററുടെ ബാറ്റിൽനിന്ന് അൾഫോഴ്സ് എററുകൾ ആവർത്തിച്ചപ്പോർ ഡെൽ പോട്രോ പോയൻറുകൾ വാരിക്കൂട്ടി. നാലാം സെറ്റിൽ മാത്രം ഫെഡറർ വഴങ്ങിയത് പത്ത് പിഴവുകൾ. മത്സരത്തിൽ ആകെ എണ്ണം 41ഉം.
അർജൻറീന താരത്തിെൻറ പ്രകടനത്തെ ഫെഡററും വാഴ്ത്തി. ‘യുവാൻ മികച്ച താരമാണ്. നന്നായി കളിക്കുേമ്പാൾ അദ്ദേഹത്തെ തടയാനാവില്ല. ഇൗ ജയം യുവാന് അർഹിച്ചതാണ്. അത്രമോശമായില്ലെങ്കിലും പ്രതീക്ഷിച്ച നിലവാരത്തിൽ കളിക്കാൻ എനിക്ക് കഴിഞ്ഞില്ല’ -ഫെഡറർ പറഞ്ഞു.പുരുഷ വിഭാഗം രണ്ടാം സെമിയിൽ സീഡില്ലാ താരങ്ങളായ ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സനും സ്പെയിനിെൻറ പാബേലാ കരിനോ ബുസ്റ്റയും ഏറ്റുമുട്ടും.
വനിതകളിൽ അമേരിക്കൻ സെമി
വനിത സിംഗ്ൾസ് സെമിയിൽ നാട്ടുകാരുടെ പോരാട്ടം. കരോലിന പ്ലിസ്കോവയെ അട്ടിമറിച്ച കൊകൊ വൻഡെവെഗും 15ാം സീഡ് മാഡിസൻ കെയും ഏറ്റുമുട്ടും. 7-6, 6-3 സ്കോറിനാണ് വൻഡെവെഗ് ഒന്നാം നമ്പറുകാരിയായ പ്ലിസ്കോവയെ വീഴ്ത്തിയത്. കെയ്സ്, കയ കനേപിയെ (6-3, 6-3) തോൽപിച്ചു. രണ്ടാം സെമിയിൽ വീനസ് വില്യംസും സ്ളൊൻ സ്റ്റീഫനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.