ന്യൂയോർക്: യു.എസ് ഒാപൺ ടെന്നിസിൽ ഒരു മത്സരം മാത്രമകലെ റോജർ ഫെഡറർ-റാഫേൽ നദാൽ സെമി പോരാട്ടത്തിന് അവസരം. പുരുഷ സിംഗ്ൾസ് പ്രീക്വാർട്ടറിലെ തകർപ്പൻ ജയവുമായി ഇരുവരും ക്വാർട്ടറിൽ കടന്നു. ഒന്നാം സീഡായ നദാൽ അലക്സാണ്ടർ ഡൊൽഗപോലവിനെയും (6-2, 6-4, 6-1) മൂന്നാം സീഡ് ഫെഡറർ, ഫിലിപ് കോൾഷ്രീബറിനെയും (6-4, 6-2, 7-5) തോൽപിച്ച് ക്വാർട്ടറിൽ കടന്നു. ക്വാർട്ടറിൽ നദാൽ റഷ്യയുടെ ആന്ദ്രെ റുബ്ലേവിനെയും ഫെഡറർ യുവാൻ മാർടിൻ ഡെൽപോട്രോയെയും നേരിടും.
വനിത സിംഗ്ൾസിൽ മരിയ ഷറപോവ പ്രീക്വാർട്ടറിൽ പുറത്തായി. ഉത്തേജക പരിശോധനയിൽ ശിക്ഷിക്കപ്പെട്ട് 15 മാസത്തിനുശേഷം കോർട്ടിലിറങ്ങിയ ഷറപോവ ഉജ്ജ്വല തിരിച്ചുവരവ് കാഴ്ചവെച്ചെങ്കിലും നാലാം റൗണ്ടിൽ അടിതെറ്റി. ലാത്വിയയുടെ അനസ്തസ്യ സ്വെറ്റോവക്കെതിരെ ഒന്നാം സെറ്റ് ജയിച്ച ശേഷമായിരുന്നു ഷറപോവ വീണത്. സ്കോർ 7-5, 4-6, 2-6. അതേസമയം, ടോപ് സീഡ് കരോലിന പ്ലിസ്കോവ, വീനസ് വില്യംസ്, പെട്ര ക്വിറ്റോവ, മരിയ ഷറപോവ എന്നിവർ ക്വാർട്ടറിൽ കടന്നു. വിംബ്ൾഡൺ ചാമ്പ്യൻ ഗർബിൻ മുഗുരുസയെ പെട്ര ക്വിറ്റോവ (7-6, 6-3) അട്ടിമറിച്ചു.
മിക്സഡ് ഡബ്ൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-കാനഡയുടെ ഗബ്രിയേല ഡബ്രോസ്കി സഖ്യം ക്വാർട്ടറിൽ പുറത്തായി. മറ്റ് ഇന്ത്യൻ താരങ്ങൾ നേരത്തേ പോരാട്ടം അവസാനിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.