എ.ടി.പി റാങ്കിങ്ങിൽ ഒന്നാമൻ ഫെഡററല്ല, നദാലാണ്

പാരിസ്​: ആസ്​ട്രേലിയൻ ഒാപൺ കിരീടമണിഞ്ഞെങ്കിലും ഒന്നാം നമ്പറിലെത്താതെ റോജർ ഫെഡറർ. തിങ്കളാഴ്​ച പ്രസിദ്ധീകരിച്ച പുതിയ റാങ്കിങ്ങിൽ റ​ാഫേൽ നദാൽ ഒന്നാം സ്​ഥാനം നിലനിർത്തി.

20ാം ഗ്രാൻഡ്​സ്ലാം കിരീട​േനട്ടത്തോടെ ഫെഡറർ 155 റേറ്റിങ്​ പോയൻറ്​ കൂടി നേടിയെങ്കിലും ഒന്നാം സ്​ഥാനം പിടിക്കാൻ അതു മതിയായില്ല. നദാലിന്​ 9760ഉം, ഫെഡറർക്ക്​ 9605ഉം പോയൻറാണുള്ളത്​.

റണ്ണർ അപ്പായ മരിൻ സിലിച്​ മൂന്ന്​ സ്​ഥാനം മെച്ചപ്പെടുത്തി മൂന്നാമനായി മാറി. ഗ്രിഗർ ദിമിത്രോവ്​ (4), അലക്​സാണ്ടർ സ്വരേവ്​ (5) എന്നിവരാണ്​ പിന്നിലുള്ളവർ. 

Tags:    
News Summary - Roger Federer on Rafael Nadal's heels in rankings- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.